'ആര്യയെ കിട്ടുമോ, ആര്യയെ വേണം'; അശ്ലീലം പറഞ്ഞയാളുടെ വിശദമായ ഫോൺ കോൾ പുറത്തുവിട്ട് താരം
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു ബലൂണ്‍ പൊട്ടിയ അവസ്ഥയായിരുന്നു. അത്രയും മാന്യമായി സംസാരിച്ചിരുന്ന മനുഷ്യന്റെ വായില്‍ നിന്നും ഇത് വീണപ്പോള്‍ ചിരി വന്നുവെന്നും ആര്യ പറയുന്നു.
advertisement
1/8

നടിയും അവതാരികയുമായ ആര്യ ബാബുവാണ് സോഷ്യൽ മീഡിയയില്‍ ഇപ്പോൾ ചർച്ചവിഷയം. കഴിഞ്ഞ ദിവസം താരത്തിന്റെ ഫോണില്‍ വിളിച്ചയാള്‍ നടത്തിയ അശ്ലീല സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ചിരുന്നു.
advertisement
2/8
ഇതിനു പിന്നാലെയാണ് ആര്യ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. എന്നാൽ ഇപ്പോഴിതാ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആര്യ. തന്റെ യൂട്യൂബ് ചാനലിലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആര്യയുടെ പ്രതികരണം.
advertisement
3/8
വൈകുന്നേരം ഏഴ് മണിയോടെയാണ് തന്റെ കമ്പനി നമ്പറിലേക്ക് ഒരു കോൾ വന്നതെന്നും ആദ്യമൊക്കെ വളരെ മാന്യമായിട്ടായിരുന്നു അയാളുടെ സംസാരമെന്നും താരം പറയുന്നു. ഇംഗ്ലീഷിലായിരുന്നു അയാള്‍ സംസാരിച്ച് തുടങ്ങിയത്.
advertisement
4/8
താനുമായി ഒരു പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു വിളിച്ചതെന്നും ആര്യ പറയുന്നു. എന്നാൽ ഇത് കഴിഞ്ഞ് ഇയാള്‍ ആര്യയുടെ പേഴ്‌സണല്‍ നമ്പര്‍ ചോദിച്ചെങ്കിലും നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
advertisement
5/8
ഇതിനു പിന്നാലെ താന്‍ ആര്യയുടെ വലിയ ഫാന്‍ ആണെന്നും അയാള്‍ പറഞ്ഞു. അയാള്‍ പറഞ്ഞ അടുത്ത വാചകമാണ് ഹൈലൈറ്റ്. ആര്യയുടെ മുല സൂപ്പര്‍ ആണ്, എനിക്ക് ഭയങ്കര ഇഷ്ടമാണെന്നാണ് അയാള്‍ പറഞ്ഞത്.
advertisement
6/8
ഒരു ബലൂണ്‍ പൊട്ടിയ അവസ്ഥയായിരുന്നു. അത്രയും മാന്യമായി സംസാരിച്ചിരുന്ന മനുഷ്യന്റെ വായില്‍ നിന്നും ഇത് വീണപ്പോള്‍ ചിരി വന്നുവെന്നും ആര്യ പറയുന്നു. വിളിച്ചയാൾ ഒരു മുപ്പത് വയസ്സുള്ള ആളാണെന്നും താരം പറയുന്നു.
advertisement
7/8
തുടര്‍ന്ന് അയാള്‍ ആര്യയെ കിട്ടുമോ, ആര്യയെ വേണം എന്നൊക്കെ പറയാന്‍ തുടങ്ങിയെന്നും ആര്യ പറയുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് റെക്കോര്‍ഡ് ചെയ്യണമെന്ന് തോന്നിയെന്നും തുടര്‍ന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതതെന്നും ആര്യ പറയുന്നു.
advertisement
8/8
പിന്നാലെ വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ആര്യ. കേസ് കൊടുക്കണം എന്ന താല്‍പര്യമില്ല. അങ്ങനെ ചെയ്തതു കൊണ്ട് എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷയില്ല. അതിന് അപ്പുറം സംഭവിച്ചിട്ടും കേസ് കൊടുത്തിട്ട് ഒന്നും ഉണ്ടായിട്ടില്ലെന്നും ആര്യ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ആര്യയെ കിട്ടുമോ, ആര്യയെ വേണം'; അശ്ലീലം പറഞ്ഞയാളുടെ വിശദമായ ഫോൺ കോൾ പുറത്തുവിട്ട് താരം