TRENDING:

ആറ് മക്കളുടെ പിതാവിനെ പ്രണയിച്ച്, വിവാഹം ചെയ്യാതെ രണ്ടു മക്കളുടെ അമ്മയായ നടി; മകൾ അറിയപ്പെടുന്ന നായിക

Last Updated:
പ്രണയിക്കുന്ന സമയത്തു തന്നെ അദ്ദേഹം ആറ് മക്കളുടെ പിതാവായിരുന്നു. എന്നിട്ടും അവർ പ്രണയം തുടർന്നു
advertisement
1/6
ആറ് മക്കളുടെ പിതാവിനെ പ്രണയിച്ച്, വിവാഹം ചെയ്യാതെ രണ്ടു മക്കളുടെ അമ്മയായ നടി; മകൾ അറിയപ്പെടുന്ന നായിക
പ്രശസ്തിയുടെ ഇടയിലും വ്യക്തിജീവിതം കൊണ്ട് വിവാദം സൃഷ്‌ടിച്ച നടിമാർ പലരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യൻ താരം കണ്ടല വെങ്കട പുഷ്പവല്ലി എന്ന നടി പുഷ്പവല്ലി. ആന്ധ്ര പ്രദേശിലെ ഒരു ഗ്രാമത്തിൽ പിറന്ന വ്യക്തിയാണവർ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വന്ന പുഷ്പവല്ലി അവരുടെ പന്ത്രണ്ടാം വയസിൽ സമ്പൂർണ രാമായണം എന്ന സിനിമയിൽ സീതയുടെ വേഷം അവതരിപ്പിച്ചു. അന്ന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. അന്നാളുകളിലെ ഏറ്റവും വലിയ പ്രതിഫല തുകയായിരുന്നു ഇത്. ഈ ചിത്രം 1936ൽ റിലീസ് ചെയ്തു
advertisement
2/6
 ബാല നാഗമ്മ എന്ന ചിത്രത്തിലും, മിസ് മാലിനിയിലും അവർ വേഷമിട്ടു. വിമർശകരുടെ അഭിപ്രായം നേടിയെങ്കിലും, ഈ ചിത്രം ബോക്സ് ഓഫീസ് വിജയം കൈവരിച്ചില്ല. ജെമിനി സ്റ്റുഡിയോസിന് വേണ്ടി സ്ഥിരം അഭിനേത്രിയായി പുഷ്പവല്ലി 18 വർഷക്കാലം അഭിനയിച്ചു. ഈ കമ്പനിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിൽ പുഷ്പവല്ലി ഭാഗമായി. സിനിമകളേക്കാൾ ശ്രദ്ധനേടിയ വ്യക്തി ജീവിതമാണ് ഇവരുടേത്. 1940ൽ വിവാഹം ചെയ്ത പുഷ്പവല്ലിയുടെ ആ വിവാഹബന്ധം ആറ് വർഷക്കാലം മാത്രമേ നീണ്ടുള്ളൂ. മിസ് മാലിനിയിൽ അഭിനയിക്കുന്ന സമയത്താണ് അവരുടെ ജീവിതം മാറ്റിമറിച്ച പ്രണയം സംഭവിക്കുന്നത് (തുടർന്ന് വായിക്കുക)
advertisement
3/6
 നടൻ ജെമിനി ഗണേശൻ ആയിരുന്നു ആ കാമുകൻ. പുഷ്പവല്ലിയെ പ്രണയിക്കുന്ന സമയത്തു തന്നെ ജെമിനി ഗണേശൻ ആറ് മക്കളുടെ പിതാവായിരുന്നു. എന്നിട്ടും അവർ പ്രണയം തുടർന്നു. വിവാഹം ചെയ്തില്ല എങ്കിലും, അവർ ലിവിങ് ടുഗെദർ നയിച്ച് രണ്ടു പെണ്മക്കളുടെ മാതാപിതാക്കന്മാരായി. ആ പെൺകുട്ടികളിൽ ഒരാൾ ബോളിവുഡ് നടി രേഖയും. വിവാഹത്തിന് പുറത്തു പിറന്ന മക്കൾക്ക് അച്ഛന്റെ അംഗീകാരം ലഭിക്കൽ എളുപ്പമായിരുന്നില്ല. അഭിനയത്തിൽ ശ്രദ്ധ നൽകാൻ പുഷ്പവല്ലി മകൾ ഭാനുരേഖയെ പ്രോത്സാഹിപ്പിച്ചു
advertisement
4/6
 മറ്റൊരു മകളായ രാധ വിവാഹശേഷം അമേരിക്കയിൽ താമസമാരംഭിച്ചു. വിവാഹം ചെയ്തില്ല എങ്കിലും, ജീവിതകാലം മുഴുവനും പുഷ്പവല്ലി ജെമിനി ഗണേശന്റെ ജീവിതത്തിൽ നിറസാന്നിധ്യമായി. പുഷ്പവല്ലിയുടെ കഠിനാധ്വാനമാണ് മകൾ രേഖയുടെ സിനിമാജീവിത വിജയത്തിന് പിന്നിലെ പ്രധാന കാരണം. 1991ൽ പുഷ്പവല്ലി മരിച്ചു. രേഖ സിനിമാ നടി ആവണം എന്നത് പുഷ്പവല്ലിയുടെ ആഗ്രഹമായിരുന്നു. എന്നാൽ, പിതാവ് ജെമിനി ഗണേശന്റെ സഹായമേതും തന്നെ രേഖയുടെ സിനിമാ ജീവിതത്തിൽ ലഭിച്ചിട്ടുമില്ല
advertisement
5/6
 തെലുങ്ക് ചിത്രമായ 'റങ്കുല രത്നം' എന്ന സിനിമയിലൂടെ പന്ത്രണ്ടാം വയസിൽ രേഖ അഭിനയജീവിതം ആരംഭിച്ചു. ബോളിവുഡിൽ എത്തുമ്പോൾ രേഖയുടെ പ്രായം 15 വയസ്. ശിക്കാരി എന്ന് പുനർനാമകരണം ചെയ്ത സിനിമയിലൂടെയാണ് തുടക്കം. അടുത്തടുത്ത സിനിമാ വിജയങ്ങളിലൂടെ രേഖയുടെ കരിയർ ഗ്രാഫ് പച്ചപിടിച്ചു. കരിയറിൽ 200ലധികം സിനിമകളിൽ രേഖ അഭിനയിച്ചു. ആറ് വർഷക്കാലം രേഖ രാജ്യസഭാ അംഗമായി പ്രവർത്തിച്ചു. 2012 മുതൽ 2018 വരെയായിരുന്നു ഇത്
advertisement
6/6
 രേഖയുടെ വ്യക്തിജീവിതവും അമ്മയുടേത് പോലെ വിവാദം നിറഞ്ഞതായി. മുകേഷ് അഗർവാൾ എന്ന ബിസിനസുകാരനെ വിവാഹം ചെയ്ത രേഖയുടെ ദാമ്പത്യം ഭർത്താവിന്റെ മരണത്തോട് കൂടി അവസാനിച്ചു. രേഖ - അമിതാഭ് ബച്ചൻ പ്രണയവും വർഷങ്ങളായി ബോളിവുഡിന്റെ ഇഷ്‌ടവിഷയമാണ്. സീനിയർ എൻ.ടി.ആറിന്റെ ഒപ്പം 10 ചിത്രങ്ങളിൽ പുഷ്പവല്ലി അഭിനയിച്ചു. മഹാനടി എന്ന സിനിമയിൽ പുഷ്പവല്ലിക്കായി ഒരു കഥപാത്രമുണ്ടായിരുന്നു. ബിന്ദു ചന്ദ്രമൗലിയാണ് ആ വേഷം ചെയ്തത്. ഈ രംഗം വെട്ടിച്ചുരുക്കിയതിനാൽ സിനിമയുടെ ഭാഗമായില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
ആറ് മക്കളുടെ പിതാവിനെ പ്രണയിച്ച്, വിവാഹം ചെയ്യാതെ രണ്ടു മക്കളുടെ അമ്മയായ നടി; മകൾ അറിയപ്പെടുന്ന നായിക
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories