Uthara Sharath | ഉത്തരയുടെ അച്ഛനും ഭർത്താവിനും ആ സ്വഭാവം ഒരുപോലെ; ആശ ശരത്തും മകളും ഒരേസ്വരത്തിൽ പറയുന്ന കാര്യം
- Published by:user_57
- news18-malayalam
Last Updated:
ആശ ശരത്തിന്റെ ഭർത്താവ് ശരത്തിനും ഉത്തരയുടെ ഭർത്താവ് ആദിത്യ മേനോനുമുള്ള പൊതുസ്വഭാവം ഇതാണ്
advertisement
1/7

സന്തോഷവും ആർഭാടവും ആഘോഷവും ഒരുപോലെ നിറഞ്ഞ വിവാഹവേദിയായിരുന്നു നടി ആശ ശരത്തിന്റെ (Asha Sharath) മകൾ ഉത്തരയുടേത് (Uthara Sharath). ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ആദിത്യ മേനോൻ ആണ് ഉത്തരയ്ക്കു താലിചാർത്തിയത്. രണ്ടു കുടുംബങ്ങളും ചേർന്ന് കെങ്കേമമായി ആടിയും പാടിയും വിവാഹനാളുകൾ കൊണ്ടാടി. ശേഷം ഉത്തരയും ഭർത്താവും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു
advertisement
2/7
നർത്തകിയും നടിയും മോഡലുമായ ഉത്തരയ്ക്കു പങ്കു എന്നാണ് വീട്ടിലെ വിളിപ്പേര്. ആദിത്യയും അങ്ങനെതന്നെയാണ് വിളിക്കാറ്. വിവാഹം കഴിഞ്ഞ വേളയിൽ പങ്കു ശരത് ലോപിച്ച് പങ്കുശയും പങ്കുടുവും ഒക്കെയായി മാറി. പങ്കുവിന്റെ ഭർത്താവും അച്ഛനും ഒരു കാര്യത്തിൽ ഒരേ സ്വഭാവക്കാരാണ്. ഇക്കാര്യത്തിൽ ആശ ശരത്തും മകളും പറഞ്ഞ വാക്കുകൾ തമ്മിലും സമാനതയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
കഴിഞ്ഞ വർഷം നൽകിയ ഒരഭിമുഖത്തിൽ കുടുംബത്തെക്കുറിച്ച് ചോദ്യമുണ്ടായപ്പോൾ ആശ നൽകിയ ഉത്തരമാണിത്. വിവാഹശേഷം കൂടുതൽ നേട്ടം ഉണ്ടായ വ്യക്തിയാണ് താനെന്ന് ആശ. അഭിനയിക്കാനുള്ള പ്രചോദനം ഉൾപ്പെടെ ലഭിച്ചത് ഭർത്താവിൽ നിന്നുമാണ്
advertisement
4/7
തനിക്ക് ചിറകുകൾ ലഭിച്ചത് വിവാഹം കഴിഞ്ഞ ശേഷമാണെന്ന് ആശ പറയുന്നു. 'അനുരാഗ കരിക്കിൻവെള്ളം' സിനിമയിലെ നായികയല്ല ജീവിതത്തിലെ താനെന്ന് ആശ. അതുമായി സാമ്യം കൂടുതൽ തന്റെ അമ്മയ്ക്കാണ്. ഭർത്താവ് ശരത്തും അതിലെ നായകനെപ്പോലെയല്ല
advertisement
5/7
ഭർത്താവ് ദേഷ്യം കുറവുള്ള ആളാണ്. സൗമ്യ സ്വഭാവക്കാരനാണ്. വഴക്കുണ്ടാക്കണമെങ്കിൽ പോലും താൻ തുടക്കമിടണം എന്ന് ആശ. വിവാഹം കഴിഞ്ഞ ശേഷം ഉത്തരയോട് ആദിത്യയെ കുറിച്ച് ചോദിച്ചാലും മറുപടി ഇതുപോലെയൊക്കെ തന്നെയാണ്
advertisement
6/7
പങ്കുശ, പങ്കുടു എന്നൊക്കെ സ്നേഹം വരുമ്പോൾ വിളിക്കുമെങ്കിൽ, ദേഷ്യം വരുമ്പോൾ എന്താകും എന്ന ചോദ്യത്തിന് ആദിത്യയും ഉത്തരയും ചേർന്നാണ് മറുപടി പറഞ്ഞത്
advertisement
7/7
ദേഷ്യപ്പെട്ടുക എന്നതിനേക്കാൾ, മനസിലാക്കുകയാണ് വേണ്ടതെന്ന് ആദിത്യ പറഞ്ഞപ്പോൾ, 'ആദിക്ക് ദേഷ്യം കുറവാണ്' എന്നാണ് ഉത്തര നൽകിയ പ്രതികരണം. ശരത്തിനും ആദിത്യ മേനോനും ഒരേ സ്വഭാവം തന്നെയെന്ന് മനസിലാക്കാൻ ആശ ശരത്തും മകളും പറഞ്ഞ ഈ വാക്കുകൾ മാത്രം ധാരാളം
മലയാളം വാർത്തകൾ/Photogallery/Buzz/
Uthara Sharath | ഉത്തരയുടെ അച്ഛനും ഭർത്താവിനും ആ സ്വഭാവം ഒരുപോലെ; ആശ ശരത്തും മകളും ഒരേസ്വരത്തിൽ പറയുന്ന കാര്യം