ഒരു വർഷം മുമ്പാണ് രാജേന്ദ്രൻ കാണിയുടെ ഭാര്യ വാഹനാപകടത്തിൽ മരിച്ചത്.ഇതിന്റെ നഷ്ടപരിഹാര തുക രാജേന്ദ്രൻ കാണിക്ക് നൽകാൻ കോടതി വിധിച്ചിരുന്നു. സന്ദീപിന്റെ വീട്ടിലായിരുന്നു രാജേന്ദ്രൻ കാണി നേരത്തെ താമസിച്ചിരുന്നത്. നഷ്ടപരിഹാര തുകയ്ക്കായി സന്ദീപ് മുത്തച്ഛനെ നിർബന്ധിക്കാറുണ്ടായിരുന്നു.നിർബന്ധിക്കൽ ശല്യമായി മാറിയതോടെ രാജേന്ദ്രൻ കാണി വീട്ടിൽ നിന്ന് മാറി ഇടിഞ്ഞാറിൽ മുറിയെടുത്തു താമസം തുടങ്ങി. എന്നാൽ ഇവിടെ എത്തിയും പ്രതി പണത്തിനു വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു.
ഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയ രാജേന്ദ്രൻ കാണിയെ സന്ദീപ് കുത്തുകയായിരുന്നു. അടുത്തു കണ്ട കടയിലേക്ക് രാജേന്ദ്രൻ കാണി ഓടിക്കയറിയെങ്കിലും പിന്നാലെയെത്തി പ്രതി കടയ്ക്ക് പുറത്തിട്ട് കുത്തുകയായിരുന്നു.രാജേന്ദ്രൻ കാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ തടഞ്ഞുവച്ചാണ് സന്ദീപിനെ പൊലീസിന് കൈമാറിയത്.
advertisement