TRENDING:

മദ്യപാന രംഗത്തിൽ ഗ്ലാസിൽ പകരുന്നത് ഒറിജിനലോ മറ്റേതെങ്കിലുമോ? ആശാ ശരത് ആ രഹസ്യം വെളിപ്പെടുത്തിയപ്പോൾ

Last Updated:
സിനിമയിലെ മദ്യപാന രംഗത്തിൽ ഗ്ലാസിൽ ഒഴിക്കുന്നതെന്ത്? ആശ ശരത് പറയുന്നു
advertisement
1/7
മദ്യപാന രംഗത്തിൽ ഗ്ലാസിൽ പകരുന്നത് ഒറിജിനലോ മറ്റേതെങ്കിലുമോ? ആശാ ശരത് ആ രഹസ്യം വെളിപ്പെടുത്തിയപ്പോൾ
മലയാള സിനിമാ പ്രേക്ഷകർക്ക് ഗീതാ പ്രഭാകർ ആവുന്നതിനും വളരെ മുൻപ് തന്നെ നടി ആശ ശരത് (Asha Sharath) സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പ്രൊഫസർ ജയന്തി ആയിക്കഴിഞ്ഞിരുന്നു. സീരിയൽ മേഖലയിൽ നിന്നും എത്തി, മികച്ച വേഷങ്ങൾ ചെയ്ത് സിനിമയിൽ നിലനിൽക്കാൻ ആശ ശരത്തിനു വർഷങ്ങളായി സാധിക്കുന്നുണ്ട്. അഭിനയം പോലെ നൃത്ത മേഖലയിലും ആശ ശരത് സജീവ സാന്നിധ്യമാണ്
advertisement
2/7
മലയാള സിനിമയിൽ ടൈപ്പ്കാസ്റ്റ് ആയിപ്പോകാതെ വൈവിധ്യം നിറഞ്ഞ വേഷങ്ങൾ ചെയ്ത താരം കൂടിയാണ് ആശ ശരത്. പതിയെ മകൾ ഉത്തര ശരത്തും അമ്മയുടെ ഒപ്പം സിനിമയിൽ അഭിനയിച്ചു. ഫ്രൈഡേ എന്ന സിനിമയിലൂടെയാണ് ആശ ശരത്തിന്റെ മലയാള സിനിമാ പ്രവേശം (തുടർന്ന് വായിക്കുക)
advertisement
3/7
ആശ ശരത്തിന്റെ വേറിട്ട വേഷങ്ങളെ കുറിച്ച് പറയുമ്പോൾ അതിൽ നിഴലിച്ചു നിൽക്കുന്ന വേഷങ്ങളിൽ ഒന്നാണ് 'കിംഗ് ലയർ' എന്ന ദിലീപ് ചിത്രത്തിലെ കഥാപാത്രം. ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യാ വേഷമായ ദേവികാ വർമയെ അവതരിപ്പിച്ചത് ആശ ശരത്താണ്
advertisement
4/7
അൽപ്പം സ്റ്റൈലിഷ് ആയ കഥാപാത്രമായിരുന്നു ഇത്. ഷൂട്ടിങ്ങിനിടയിൽ വൈൻ ഗ്ലാസ് കയ്യിൽ പിടിച്ചുകൊണ്ടുള്ള ഒരു മദ്യപാന രംഗവും ഷൂട്ട് ചെയ്യേണ്ടതായി ഉണ്ടായിരുന്നു. അതേക്കുറിച്ച് ആശ ശരത്ത് ഇപ്പോൾ വ്യക്തമാക്കുന്നു
advertisement
5/7
ലൊക്കേഷനിൽ വൈൻഗ്ലാസ് പിടിക്കാനും മറ്റും പഠിപ്പിക്കാൻ നിരവധിപ്പേർ ഉണ്ടായിരുന്നു എന്ന് ആശ ഓർക്കുന്നു. ഇതിനിടയിൽ തമാശയായി 'നീ നല്ല അടിയാണല്ലേ' എന്ന് ലാലിൻറെ കമന്റും എത്തി
advertisement
6/7
കുറച്ചു കാലം മുൻപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആശ ശരത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയിൽ മദ്യപാന രംഗം എന്നാൽ അത് കട്ടൻചായ എന്ന് വിശ്വസിച്ചവർ ഉണ്ടെങ്കിൽ, ആ ധാരണ മാറ്റുന്നതാണ് ആശ ശരത്തിന്റെ വെളിപ്പെടുത്തൽ
advertisement
7/7
അന്ന് ആശ ശരത്തിന്റെ കയ്യിലിരുന്ന ഗ്ലാസിൽ പകർന്നത് മദ്യമോ കട്ടൻ ചായയോ അല്ല. പെപ്സി ആയിരുന്നു. സിനിമയിൽ കണ്ട രംഗത്തിൽ അതാണ് പകർത്തിയതും
മലയാളം വാർത്തകൾ/Photogallery/Buzz/
മദ്യപാന രംഗത്തിൽ ഗ്ലാസിൽ പകരുന്നത് ഒറിജിനലോ മറ്റേതെങ്കിലുമോ? ആശാ ശരത് ആ രഹസ്യം വെളിപ്പെടുത്തിയപ്പോൾ
Open in App
Home
Video
Impact Shorts
Web Stories