യാത്രക്കിടെ അബദ്ധത്തില്‍ അത് കാറിനുള്ളില്‍ വെച്ചു മറന്നുവെച്ച് പോയി. ഉടന്‍ തന്നെ ഇക്കാര്യം മനസ്സിലാക്കിയ വിദ്യാര്‍ഥി കാബ് ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. എന്നാല്‍ കോളേജ് ഗേറ്റിലേക്ക് വിദ്യാര്‍ഥി തിരിച്ചെത്തിയപ്പോള്‍ ഡ്രൈവര്‍ ലാപ്‌ടോപ് ബാഗുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. ബാഗ് തിരികെ നല്‍കാന്‍ വന്നപ്പോള്‍ തന്റെ ഫോണ്‍ കാറിനുള്ളിലാണെന്ന് ഡ്രൈവര്‍ വിദ്യാർഥിയെ അറിയിച്ചു.
''ഞാന്‍ ക്യാബ് ഡ്രൈവറെ രണ്ടുതവണ വിളിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. മാക്ബുക്ക് നഷ്ടപ്പെട്ടുവെന്ന് ഞാന്‍ വിശ്വസിച്ചു. കാബ് ഡ്രൈവറെ വിളിക്കുന്നതിനിടെ ഞാനും സുഹത്തുംകൂടി ഗേറ്റിലേക്ക് ഓടി. അപ്പോഴാണ് ഡ്രൈവര്‍ അവിടെ നില്‍ക്കുന്നത് കണ്ടത്. ലാപ്‌ടോപ് അടങ്ങിയ ബാഗും പിടിച്ച് അദ്ദേഹം സുരക്ഷാ ഗാര്‍ഡുകളോട് സംസാരിക്കുന്നതാണ് ഞങ്ങള്‍ കണ്ടെത്,'' വിദ്യാര്‍ത്ഥി പോസ്റ്റില്‍ വ്യക്തമാക്കി. ''ആ നിമിഷം ഞാന്‍ എന്റെ ദൈവമേ എന്ന് വിളിച്ചു. ഉടന്‍ തന്നെ ഡ്രൈവറുടെ അടുത്തേക്ക് പോയി ബാഗ് വാങ്ങി. ഫോണ്‍ കാറിനുള്ളില്‍വെച്ച് ബാഗ് തിരികെ നല്‍കാന്‍ എത്തിയതായിരുന്നു താനെന്ന് ഡ്രൈവര്‍ വിശദീകരിച്ചു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ഗേറ്റില്‍ തടയുകയായിരുന്നു,'' വിദ്യാര്‍ഥി വ്യക്തമാക്കി.
advertisement
നന്ദി സൂചകമായി വിദ്യാര്‍ഥി ഡ്രൈവര്‍ക്ക് 500 രൂപ നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിച്ചു. വിദ്യാര്‍ഥി തനിക്ക് ഒരു കുട്ടിയെ പോലെയാണ് ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവറുടെ പ്രവര്‍ത്തി ഓണ്‍ലൈനില്‍ വലിയതോതിലാണ് പ്രശംസ നേടിയത്. ഡ്രൈവറുടെ സത്യസന്ധതയെയും ദയയോടെയുള്ള പെരുമാറ്റത്തെയും പലരും പ്രശംസിച്ചു.