ദുബായിൽ നിന്നും ആശ ശരത് അന്ന് വന്നത് സ്വന്തം ചിലവിൽ; കലോത്സവ പ്രതിഫലത്തെക്കുറിച്ച് താരം
- Published by:meera_57
- news18-malayalam
Last Updated:
കലോത്സവത്തിന് നടി അഞ്ച് ലക്ഷം ആവശ്യപ്പെട്ടു എന്ന വിവാദത്തിൽ പ്രതികരണവുമായി നടി ആശ ശരത്
advertisement
1/6

സ്കൂൾ കലോത്സവത്തിന്റെ നൃത്താവിഷ്കാരത്തിനായി പേരുപരാമർശിക്കാതെ ഒരു മലയാള ചലച്ചിത്ര നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശം വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു. ഇതിനിടെ ഇരുവിഭാഗം തിരിഞ്ഞ് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്. ചിലവേറിയ പരിപാടിക്ക് പ്രതിഫലം ചോദിച്ചതിൽ തെറ്റില്ല എന്നാണ് ഒരുവിഭാഗത്തിന്റെ വാദം. ചില സെലിബ്രിറ്റികൾ ഒരു രൂപ പോലും വാങ്ങാതെ കലോത്സവത്തിന്റെ ഭാഗമാകാറുണ്ട് എന്നാണ് മന്ത്രിയുടെ വാദം. ഈ താരം ആരെന്ന അന്വേഷണവും നെറ്റിസൺസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, നടി ആശ ശരത്തിന്റെ (Asha Sharath) പരാമർശവും ശ്രദ്ധ നേടുകയാണ്
advertisement
2/6
പോയവർഷം കൊല്ലം ജില്ലയിൽ വച്ചായിരുന്നു സ്കൂൾ കലോത്സവം അരങ്ങേറിയത്. ഇവിടെ നടി ആശ ശരത് അവതരിപ്പിച്ച നൃത്തപരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. കുട്ടികൾക്കൊപ്പമാണ് ആശ ശരത് നൃത്തം ചെയ്തത്. ദുബായിൽ നിന്നും കേരളത്തിലെത്തി നൃത്തം അവതരിപ്പിക്കുകയായിരുന്നു ആശ. വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ആശ ശരത് നടത്തിയ പ്രതികരണവും വൈറലായി മാറുകയാണ്. ഒരു വലിയ നൃത്ത സംഘത്തിനൊപ്പമാണ് അന്ന് ആശ ശരത് നൃത്തം ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
3/6
പോയ വർഷം സ്കൂൾ കലോത്സവത്തിലെ പരിപാടിക്ക് താൻ പ്രതിഫലം ഏതും സ്വീകരിച്ചിരുന്നില്ല എന്ന് ആശ. 'ഞാൻ ഒരു രൂപ പോലും കൈപ്പറ്റിയില്ല. എന്റെ സ്വന്തം ചിലവിൽ ദുബായിൽ നിന്നും വരികയായിരുന്നു.' ആശ പറഞ്ഞു. കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതിൽ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു ആശ. പ്രതിഫലം പ്രതീക്ഷിക്കാതെയാണ് പങ്കെടുത്തത് എന്നും ആശ വ്യക്തമാക്കി
advertisement
4/6
കലോത്സവം എന്നാൽ ഓരോ ആർട്ടിസ്റ്റിനും സ്വപ്നവേദിയാണ്. അവിടെ നിന്നപ്പോൾ എന്റെ മനസ്സിൽ സന്തോഷം നിറയുകയായിരുന്നു. പുതു തലമുറയോടൊപ്പം ജോലിചെയ്യുകയെന്നത് മനസിന് നിറവ് നൽകുന്ന ഒരു അനുഭവമായിരുന്നു. ഞാൻ പ്രതിഫലം ചോദിച്ചു എന്ന് ആരെങ്കിലും ചിന്തിക്കുന്നതിനു തന്നെ കാരണം എന്തെന്ന് എനിക്കറിയില്ല. ഞാൻ അത് സന്തോഷവും അഭിമാനവുമായി കാണുകയായിരുന്നു. പ്രതിഫലം വാങ്ങരുത് എന്നത് എന്റെ തീരുമാനം മാത്രമായിരുന്നു...
advertisement
5/6
എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഞാൻ മറുപടി നൽകിയത്. സ്വമേധയാ പങ്കെടുത്തു കൊള്ളാം എന്ന് ഞാൻ സംഘാടകരെ അറിയിച്ചു. പ്രതിഫലം ആവശ്യപ്പെടണമോ ഇല്ലയോ എന്നത് വ്യക്തിയുടെ തീരുമാനമാണ്. സർക്കാർ പരിപാടികൾക്കും കലോത്സവങ്ങൾക്കും പങ്കുകൊള്ളുമ്പോൾ പ്രതിഫലം ലഭിക്കാറാണ് പതിവ്' എന്ന് ആശ
advertisement
6/6
മലയാള സിനിമയുടെ പല സുപ്രധാന പരിപാടികളിലും സ്വാഗതനൃത്തം ചെയ്യുന്ന പതിവുണ്ട് ആശ ശരത്തിന്. ആശ കൊറിയോഗ്രാഫി ചെയ്ത നൃത്ത പരിപാടികൾ പലപ്പോഴും സ്റ്റേജ് ഷോകളുടെ ഭാഗമായി അരങ്ങേറിയിട്ടുമുണ്ട്. നിലവിൽ വിവാദത്തിൽ ഉൾപ്പെട്ട നടി കലോത്സവ വേദിയിൽ നിന്നും സിനിമയിലെത്തിയ താരം എന്നാണ് മന്ത്രി നടത്തിയ പരാമർശം. കലോത്സവത്തിൽ നിന്നും സിനിമയിൽ വരുന്ന പതിവ് ഒരുകാലത്ത് മലയാള സിനിമയുടെ ഭാഗമായിരുന്നു എന്ന് വേണം പറയാൻ
മലയാളം വാർത്തകൾ/Photogallery/Buzz/
ദുബായിൽ നിന്നും ആശ ശരത് അന്ന് വന്നത് സ്വന്തം ചിലവിൽ; കലോത്സവ പ്രതിഫലത്തെക്കുറിച്ച് താരം