കുഞ്ഞുവാവയ്ക്ക് പേരിട്ടു; അശ്വതി ശ്രീകാന്തിന്റെ ഇളയമകളുടെ നൂലുകെട്ട് ചടങ്ങു കഴിഞ്ഞു
- Published by:user_57
- news18-malayalam
Last Updated:
Aswathy Sreekanth names her second daughter | മൂത്ത മകളുടെ പേരിന്റെ അതെ അർത്ഥമുള്ള പേരാണ് ഇളയമകൾക്കും നൽകിയത്
advertisement
1/19

ഏറെ നാളുകൾക്കു ശേഷം മൂത്ത മകൾ പത്മയ്ക്കു കൂട്ടായെത്തിയ അനിയത്തിവാവയുടെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങളുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അശ്വതിയും ഭർത്താവു ശ്രീകാന്തും കുടുംബത്തിലെ മുതിർന്നവരും ചേർന്നുള്ള ലളിതമായ ചടങ്ങിലായിരുന്നു നൂലുകെട്ട്
advertisement
2/19
ഒട്ടേറെപ്പേർ കുഞ്ഞിന് ആശംസയുമായി പോസ്റ്റിനു താഴെ കമന്റ് ചെയ്തു. വാവയുടെ പേര് ചേച്ചിയുടെ പേരിന്റെ അർത്ഥം വരുന്നത് തന്നെയാണ്. അച്ഛൻ ശ്രീകാന്ത് ആണ് വാവയുടെ കാതിൽ പേര് ചൊല്ലിവിളിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/19
കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന് നൽകിയ പേര്. നൂലുകെട്ട് ചടങ്ങിന്റെ ഏതാനും ചിത്രങ്ങൾ അശ്വതി ആരാധകരുമായി പങ്കിട്ടു
advertisement
4/19
അശ്വതി ശ്രീകാന്തിന്റെ ഇളയ മകളുടെ നൂലുകെട്ട് ചടങ്ങിൽ നിന്നും (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/19
അശ്വതി ശ്രീകാന്തിന്റെ ഇളയ മകളുടെ നൂലുകെട്ട് ചടങ്ങിൽ നിന്നും (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/19
അശ്വതി ശ്രീകാന്തിന്റെ ഇളയ മകളുടെ നൂലുകെട്ട് ചടങ്ങിൽ നിന്നും (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/19
അശ്വതി ശ്രീകാന്തിന്റെ ഇളയ മകളുടെ നൂലുകെട്ട് ചടങ്ങിൽ നിന്നും (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/19
തന്റെ അനിയത്തി വാവയ്ക്കൊപ്പമുള്ള ആദ്യ പിറന്നാൾ ആഘോഷമാക്കിയ പത്മയുടെ ചിത്രങ്ങളും അശ്വതി പോസ്റ്റ് ചെയ്തിരുന്നു. അശ്വതിയും ശ്രീകാന്തും പത്മയുടെ കൂട്ടുകാരും ചേർന്നുള്ള കേക്ക് കട്ടിങ് ചടങ്ങിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ഈ വേളയിൽ മകൾക്കു വേണ്ടി അശ്വതി ഒരു സ്‌പെഷൽ കുറിപ്പും കരുതിയിരുന്നു
advertisement
9/19
കുഞ്ഞുവാവ അടുത്തു കിടക്കുമ്പോഴൊക്കെ, അത് പത്മയാണെന്നാണ് പാതിയുറക്കത്തിൽ ഇപ്പോഴും എന്റെ തോന്നൽ...അത്രമേൽ അമ്മയോട് ഒട്ടിപ്പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് എത്ര വേഗമാണ് വളർന്ന് ഒരു എട്ടു വയസ്സുകാരിയായത്...
advertisement
10/19
'എന്റെ കുഞ്ഞു വഴക്കാളി, എത്ര പെട്ടെന്നാണ് ഉത്തരവാദിത്വമുള്ള ചേച്ചിപ്പെണ്ണായത്. ഒരു പാതി മനസ്സിൽ സന്തോഷിക്കുമ്പോഴും ഇത്ര വേഗം വളരേണ്ടിയിരുന്നില്ലെന്ന് മറുപാതി മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു!' ഈ ചിത്രത്തിനൊപ്പം അശ്വതി കുറിച്ച വാക്കുകളാണ്
advertisement
11/19
ഇളയ മകളുമായി വീട്ടിലേക്ക് വന്ന വേളയിലെ അശ്വതിയുടെയും രണ്ടു മക്കളുടെയും ചിത്രം
advertisement
12/19
സെപ്റ്റംബർ മാസത്തിൽ കുഞ്ഞുപിറക്കും എന്ന് കരുതിയെങ്കിലും, അതിലും വളരെ മുൻപ് തന്നെ ആളിങ്ങെത്തി
advertisement
13/19
കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് അശ്വതി ഇളയ കുഞ്ഞിന് ജന്മം നൽകിയത്. "അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം," എന്നാണ് വിശേഷം പങ്കിട്ട് ക്യാപ്‌ഷൻ നൽകിയത്
advertisement
14/19
ഗർഭിണിയായിരിക്കെ ഏറ്റവും ഒടുവിൽ നടന്ന ആഘോഷം അശ്വതിയുടെ ഒൻപതാം വിവാഹ വാർഷികത്തിന്റേതാണ്. ഒൻപതാം വിവാഹ വാർഷികത്തിൽ രസകരമായ ,അതേസമയം തന്നെ ജീവിതഗന്ധിയായ, ഒരു പോസ്റ്റുമായാണ് അശ്വതി എത്തിയത്
advertisement
15/19
'9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് 'ഇത്തിരി നാണം പെണ്ണിൻ കവിളിന്' എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും
advertisement
16/19
കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്‌നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം. 9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു...
advertisement
17/19
ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ്, ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു... ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ... ജീവിതമല്ലേ...പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ...' (പോസ്റ്റ് അവസാനിച്ചു)
advertisement
18/19
അശ്വതി മറ്റേർണിറ്റി ഫോട്ടോഷൂട്ടിൽ മകൾക്കൊപ്പം
advertisement
19/19
അശ്വതി ശ്രീകാന്തിന്റെ മറ്റേർണിറ്റി ഫോട്ടോഷൂട്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
കുഞ്ഞുവാവയ്ക്ക് പേരിട്ടു; അശ്വതി ശ്രീകാന്തിന്റെ ഇളയമകളുടെ നൂലുകെട്ട് ചടങ്ങു കഴിഞ്ഞു