യഥാർത്ഥ സഹോദരങ്ങൾ സിനിമയിൽ പ്രണയികളായി; വെള്ളിത്തിരയിൽ വിവാദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രമുഖ നടി!
- Published by:Sarika N
- news18-malayalam
Last Updated:
കുടുംബത്തെ സംരക്ഷിക്കാനായി പതിമൂന്നാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പ്രമുഖ നടിയെ പരിചയപ്പെടാം
advertisement
1/7

സിനിമയുടെ ലോകത്ത്, യഥാർത്ഥ ജീവിതവും തിരക്കഥയും തമ്മിലുള്ള അതിർവരമ്പുകൾ പലപ്പോഴും മാഞ്ഞുപോകാറുണ്ട്. എന്നാൽ, അതിൽ ചില കഥകൾ അതിശയിപ്പിക്കുന്നവയാണ്. വെള്ളിത്തിരയിൽ പ്രണയരംഗങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ, ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ യഥാർത്ഥത്തിൽ സഹോദരങ്ങളാണെന്ന് പിന്നീട് തിരിച്ചറിയുന്നത് ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. ബോളിവുഡ് നടി മിനു മുംതാസും (Minoo Mumtaz) അവരുടെ സഹോദരൻ മെഹ്മൂദും (Mehmood )ഒരു സിനിമയിൽ കാമുകീകാമുകന്മാരായി അഭിനയിച്ചപ്പോൾ സംഭവിച്ചത് ഇതാണ്. ഇതൊരു കഥയിലെ വഴിത്തിരിവായിരുന്നില്ല, മറിച്ച് രാജ്യത്തെ പ്രേക്ഷകരെ ഞെട്ടിക്കുകയും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്ത ഒരു സംഭവമായിരുന്നു.
advertisement
2/7
ഇന്ത്യൻ സിനിമയിലെ പ്രശസ്ത നർത്തകിയും അഭിനേത്രിയുമായിരുന്നു മിനു മുംതാസ്. മുംബൈയിൽ ജനിച്ച അവരുടെ യഥാർത്ഥ പേര് മാലികുന്നിസ അലി എന്നായിരുന്നു. നടനും നർത്തകനുമായിരുന്ന മുംതാസ് അലിയായിരുന്നു അവരുടെ പിതാവ്. മിനു മുംതാസ് നൃത്തം പഠിച്ചത് സ്വന്തം പിതാവിൽ നിന്നാണ്. തന്റെ ഇഷ്ടംകൊണ്ടായിരുന്നില്ല അവർ സിനിമയിലേക്ക് വന്നത്, മറിച്ച് കുടുംബത്തെ സഹായിക്കാനായിരുന്നു. അച്ഛൻ മദ്യത്തിന് അടിമയായതോടെ കുടുംബം നോക്കാൻ അവർക്ക് സിനിമയിൽ അഭിനയിക്കേണ്ടിവന്നു.
advertisement
3/7
മിനു മുംതാസ് 1955-ൽ തന്റെ പതിമൂന്നാം വയസ്സിൽ, നാനാഭായ് ഭട്ടിന്റെ 'ഹക്കീം' എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. സിനിമയിൽ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും, കുടുംബത്തെ സഹായിക്കാൻ വേണ്ടി അവർ അഭിനയം തുടർന്നു. ഒറ്റസിനിമകൊണ്ട് തന്നെ നടി സിനിമേഖലയിൽ ശ്രദ്ധിക്കപ്പെട്ടു. 14 വയസ്സായപ്പോഴേക്കും മിനു മുംതാസ് നിരവധി സിനിമകളിൽ അഭിനയിച്ച് വലിയ വിജയങ്ങൾ നേടി. തന്റെ അഭിനയത്തിലൂടെയും മനോഹരമായ ചലനങ്ങളിലൂടെയും അവർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. 1950-കളിലും 60-കളിലും ഹിന്ദി സിനിമാ ലോകത്ത് ഒരു പ്രധാന താരമായി നടിയെ കണക്കാക്കുന്നു.
advertisement
4/7
വലിയൊരു കുടുംബത്തിലെ അംഗമായിരുന്നു മിനു മുംതാസ്. താരത്തിന് നാല് സഹോദരന്മാരും നാല് സഹോദരിമാരും ഉണ്ട്. നടിയുടെ ഏറ്റവും മൂത്ത സഹോദരനായ മെഹ്മൂദ് ബോളിവുഡിലെ ഹാസ്യനടനാണ്. 1958-ൽ പുറത്തിറങ്ങിയ 'ഹൗറ ബ്രിഡ്ജ്' എന്ന സിനിമയാണ് പിന്നീട് വിവാദങ്ങൾക്ക് കാരണമായത്. ഈ സിനിമയിലെ 'കോരാ രംഗ് സുനാരിയ കാളി' എന്ന ഗാനരംഗത്തിൽ മിനു മുംതാസും മെഹ്മൂദും കാമുകീ കാമുകന്മാരായി അഭിനയിച്ചു. ഇത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടു.
advertisement
5/7
ഈ വിഷയത്തിൽ നടി പിന്നീട് പ്രതികരിച്ചത് ആ വേഷം സ്വീകരിച്ചത് പണത്തിന് അത്യാവശ്യമുണ്ടായിരുന്നത് കൊണ്ടാണെന്നും, അത് ഇത്ര വലിയ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് അപ്പോൾ അറിയില്ലായിരുന്നു എന്നുമാണ്.
advertisement
6/7
സിനിമ പുറത്തിറങ്ങിയ ശേഷമാണു ഗാനരംഗത്തിലെ അഭിനേതാക്കൾ യഥാർത്ഥത്തിൽ സഹോദരങ്ങളാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ആളുകൾ തെരുവിലിറങ്ങി ഈ തീരുമാനത്തിനെതിരെ ചോദ്യം ചെയ്തു. പിന്നീട് ഈ വിവാദങ്ങൾ പതിയെ കെട്ടടങ്ങി. ഇതിനുശേഷം മിനു മുംതാസ് സിനിമയിൽ നിന്ന് വിട്ടുമാറി. ഒരു സംവിധായകനെ വിവാഹം കഴിച്ച് അവർ വിദേശത്തേക്ക് താമസം മാറി. കാനഡയിൽ കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം നയിക്കുകയായിരുന്നു താരം ഇപ്പോൾ.
advertisement
7/7
2003-ൽ മിനു മുംതാസിന്റെ ആരോഗ്യം മോശമാകാൻ തുടങ്ങി. അവർക്ക് പെട്ടെന്ന് ഓർമ്മക്കുറവ് അനുഭവപ്പെട്ടു, പരിശോധനയിൽ തലച്ചോറിൽ 15 വർഷമായി വളരുന്ന ഒരു ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. ചികിത്സയിലൂടെ ഓർമ്മ തിരിച്ചു കിട്ടിയെങ്കിലും അവരുടെ ആരോഗ്യം വീണ്ടും മോശമായി. കലാപരമായ വിജയങ്ങളും, കുടുംബത്തിനു വേണ്ടിയുള്ള ത്യാഗങ്ങളും, വ്യക്തിപരമായ പോരാട്ടങ്ങളും നിറഞ്ഞ ഒരു ജീവിതത്തിന് വിരാമമിട്ട് 2021-ൽ മിനു മുംതാസ് ഈ ലോകത്തോട് വിട പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
യഥാർത്ഥ സഹോദരങ്ങൾ സിനിമയിൽ പ്രണയികളായി; വെള്ളിത്തിരയിൽ വിവാദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രമുഖ നടി!