ബോളിവുഡിൽ വീണ്ടുമൊരു താരവിവാഹം; നടി രാകുൽ പ്രീത് സിംഗിന്റെ വിവാഹം അടുത്ത മാസം
- Published by:Naseeba TC
- news18-malayalam
Last Updated:
ഗോവയായിരിക്കും വിവാഹ വേദി
advertisement
1/5

ബോളിവുഡിലെ വിവാഹ സീസൺ അവസാനിക്കുന്നില്ല. ഈ വർഷം ആദ്യം വിവാഹിതയാകുന്നത് നടി രാകുൽ പ്രീത് സിംഗ് ആണ്. നടനും സംവിധായകനും നിർമാതാവുമായ ജാക്കി ഭഗ്നാനിയുമായി ഏറെ നാളായി പ്രണയത്തിലാണ് രാകുൽ പ്രീത്.
advertisement
2/5
2024 ൽ വിവാഹമുണ്ടാകുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും എവിടെ വെച്ചായിരിക്കുമെന്ന് വ്യക്തതയില്ലായിരുന്നു. വിദേശത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നു ഇരുവരും ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ തീരുമാനത്തിൽ മാറ്റമുണ്ടായിരിക്കുകയാണ്.
advertisement
3/5
തായ് ലന്റിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുതുവത്സരം ആഘോഷിച്ചാണ് ഇരുവരും വിവാഹ തീരുമാനം അറിയിച്ചത്.
advertisement
4/5
റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ തന്നെ ബീച്ച് വെഡ്ഡിങ് ആണ് ഇരുവരും പദ്ധതിയിടുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ഇന്റിമേറ്റ് വെഡ്ഡിങ് ആണ് ഇരുവരും ആഗ്രഹിക്കുന്നത്.
advertisement
5/5
ഗോവയായിരിക്കും വിവാഹ വേദിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. 2021 ലാണ് രാകുലും ജാക്കിയും തങ്ങളുടെ പ്രണയം പുറത്തറിയിച്ചത്. 2024 ഫെബ്രുവരിയിലായിരിക്കും ഇരുവരുടേയും വിവാഹം.
മലയാളം വാർത്തകൾ/Photogallery/Buzz/
ബോളിവുഡിൽ വീണ്ടുമൊരു താരവിവാഹം; നടി രാകുൽ പ്രീത് സിംഗിന്റെ വിവാഹം അടുത്ത മാസം