TRENDING:

ഹൃത്വിക് റോഷൻ നിരസിച്ച ചിത്രം നേടിയത് 350 കോടി കളക്ഷൻ; 2012-ൽ സൽമാൻ ഖാൻ അഭിനയിച്ച് 19 അവാർഡുകൾ സ്വന്തമാക്കിയ സിനിമ!

Last Updated:
2012-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ
advertisement
1/8
ഹൃത്വിക് റോഷൻ നിരസിച്ച ചിത്രം നേടിയത് 350 കോടി കളക്ഷൻ; 2012-ൽ സൽമാൻ ഖാൻ അഭിനയിച്ച് 19 അവാർഡുകൾ സ്വന്തമാക്കിയ സിനിമ!
ഏകദേശം 13 വർഷം മുൻപ് ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം. മികച്ച വരുമാനം നേടുന്നതിൽ ഈ ചിത്രം വലിയ മുന്നേറ്റം നടത്തി. 19 അവാർഡുകൾ നേടി ചരിത്രം സൃഷ്ടിച്ച ഈ സിനിമയുടെ പേര് 'ഏക് താ ടൈഗർ' എന്നാണ്.
advertisement
2/8
2012-ൽ പുറത്തിറങ്ങിയ 'ഏക് താ ടൈഗർ' എന്ന ചിത്രം സ്പൈ യൂണിവേഴ്സിലെ ആദ്യ സിനിമയാണ്. ഈ സിനിമയിൽ സൽമാൻ ഖാനും കത്രീന കൈഫുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്ക് പുറമെ രൺവീർ ഷൂരി, ഗിരീഷ് കർണാട്, റോഷൻ സേത്ത്, രാജേന്ദ്ര സേത്തി തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
advertisement
3/8
ചിത്രത്തിന്റെ കഥ തുടങ്ങുന്നത് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'-യിലെ ധൈര്യശാലിയായ ഏജന്റായ ടൈഗറിലാണ്. ഒരു പ്രത്യേക ദൗത്യത്തിനായി ടൈഗറിനെ അയർലൻഡിലെ ഡബ്ലിനിലേക്ക് അയക്കുന്നു. അവിടെയുള്ള ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെ നിരീക്ഷിക്കുകയാണ് ടൈഗറിൻ്റെ ജോലി. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആ പ്രൊഫസർ, ചില നിർണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തിക്കൊടുക്കാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു.
advertisement
4/8
ഡബ്ലിനിൽ വെച്ച് ടൈഗർ, പ്രൊഫസറെ പരിചരിക്കുന്ന സോയയെ (കത്രീന കൈഫ്) കാണുന്നു. സുന്ദരിയും, ബുദ്ധിമതിയും, സ്വയം പര്യാപ്തയുമായ സോയയുമായി ടൈഗർ പ്രണയത്തിലാകുന്നു. എന്നാൽ സോയ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഏജന്റാണ്.
advertisement
5/8
ഇതോടെ 'ഏക് താ ടൈഗർ' സിനിമയുടെ കഥ പൂർണ്ണമായും മാറുന്നു. ചിത്രത്തിൽ സൽമാൻ ഖാൻ മികച്ച ആക്ഷൻ രംഗങ്ങളും സ്റ്റണ്ടുകളും ചെയ്തിട്ടുണ്ട്. സിനിമയിലെ പാട്ടുകളും വലിയ ഹിറ്റായിരുന്നു. 'മാഷാ അല്ലാഹ്', 'സയ്യാറ', 'ബഞ്ചാരാ' തുടങ്ങിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. കബീർ ഖാൻ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. സിനിമയിൽ സൽമാൻ ഖാൻ-കത്രീന കൈഫ് ജോഡിയുടെ കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു.
advertisement
6/8
ഐഎംഡിബിയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ സിനിമ ആദ്യം ഹൃത്വിക് റോഷനാണ് ലഭിച്ചത്. എന്നാൽ, അക്കാലത്ത് അദ്ദേഹം മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. അതിനാൽ അദ്ദേഹം 'ഏക് താ ടൈഗർ' നിരസിച്ചു. പിന്നീട് ഈ സിനിമ സൽമാൻ ഖാനെ തേടിയെത്തുകയും, അദ്ദേഹം ഓക്കേ പറയുകയുമായിരിന്നു.
advertisement
7/8
ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, ഏക് താ ടൈഗർ' ഇന്ത്യയിൽ നിന്ന് 276 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടി. ലോകമെമ്പാടും ഈ സിനിമ 334.39 കോടി രൂപയുടെ കളക്ഷൻ നേടി. ബോക്സ് ഓഫീസിൽ ഈ സിനിമ ഒരു ബ്ലോക്ക്ബസ്റ്ററായി മാറി, കൂടാതെ 19 അവാർഡുകളും സ്വന്തമാക്കി.
advertisement
8/8
2012-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന റെക്കോർഡ് ഈ ചിത്രത്തിന് സ്വന്തമാണ്. ആ വർഷം, രണ്ടാം സ്ഥാനത്ത് 'ദബാംഗ് 2', മൂന്നാം സ്ഥാനത്ത് 'ജബ് തക് ഹേ ജാൻ', നാലാം സ്ഥാനത്ത് 'അഗ്നിപഥ്', അഞ്ചാം സ്ഥാനത്ത് 'റൗഡി റാത്തോഡ്' എന്നിവയായിരുന്നു. ഇതുവരെയായി 'ടൈഗർ' ഫ്രാഞ്ചൈസിയിൽ മൂന്ന് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
ഹൃത്വിക് റോഷൻ നിരസിച്ച ചിത്രം നേടിയത് 350 കോടി കളക്ഷൻ; 2012-ൽ സൽമാൻ ഖാൻ അഭിനയിച്ച് 19 അവാർഡുകൾ സ്വന്തമാക്കിയ സിനിമ!
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories