Janhvi Kapoor|ക്ലാസിക് ബ്രൈഡൽ സാരി ലുക്കിൽ ജാൻവി കപൂർ ; ചിത്രങ്ങൾ കാണാം
- Published by:Sarika N
- news18-malayalam
Last Updated:
കടും ചുവപ്പ് നിറത്തിലുള്ള ഹൻഡ് എംബ്രോയിഡറി വർക്കുകളുള്ള സാരിയാണ് ജാൻവി ധരിച്ചിരിക്കുന്നത് 115500 രൂപയാണ് സാരിയുടെ മാത്രം വില
advertisement
1/5

നടി ശ്രീദേവിയുടെ മകൾ എന്ന ടാഗോടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് ജാൻവി കപൂർ. പലപ്പോഴും സൗന്ദര്യത്തിലും , അഭിനയത്തിലും ശ്രീദേവിയുമായുള്ള താരതമ്യപ്പെടുത്തൽ കേൾക്കേണ്ടി വന്നിട്ടുണ്ട് താരത്തിന് .
advertisement
2/5
ജാൻവിയുടെ ക്ലാസിക് ബ്രൈഡൽ സാരി ലൂക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്.നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെൻ്ററിൽ വെച്ചു നടന്ന സിനിമയുടെ പ്രീമിയറിനാണ് താരം സാരിയുടുത്ത് എത്തിയത്.
advertisement
3/5
തോരണിയുടെ കടും ചുവപ്പ് നിറത്തിലുള്ള ഹൻഡ് എംബ്രോയിഡറി വർക്കുകളുള്ള സാരിയാണ് ജാൻവി ധരിച്ചിരിക്കുന്നത്.115500 രൂപയാണ് സാരിയുടെ മാത്രം വില.ക്ലാസിക് ലുക്ക് കിട്ടുന്നതിനായി പച്ചയും വെള്ളയും കല്ലുകൾ പതിപ്പിച്ച കമ്മലും, മാലയുമാണ് താരം അണിഞ്ഞിരിക്കുന്നത്.
advertisement
4/5
ഓർഗൻസ മെറ്റീരിയലിലാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്.ഡോറി എംബ്രോയിഡറി വർക്കുകളും സീക്വൻസ് ഉപയോഗിച്ചുള്ള പാറ്റേണുകളും സാരിയിൽ കാണാവുന്നതാണ്.ഹെവി വർക്കുകളോടു കൂടി തോരണിയുടെ തന്നെ പച്ച ബ്ലൗസാണ് ഈ ലുക്കിൻ്റെ ഏറ്റവും ആകർഷണം.വൈഡ് നെക്കും, ഫുൾ സ്ലീവുമാണ് ബൗസ്സിനുള്ളത്. 46500 രൂപയാണ് ഇതിൻ്റെ വില.
advertisement
5/5
ജാൻവിയുടെ ചിത്രങ്ങൾക്ക് മറ്റ് താരങ്ങളും , ആരാധകരും പല തരത്തിലുളള കമെന്റുകൾ നൽകിയിട്ടുണ്ട്.ഇൻസ്റ്റാഗ്രാമിൽ 25 .2 മില്യൺ ഫോള്ളോവെർസ് ഉള്ള താരംകൂടെയാണ് ജാൻവി.
മലയാളം വാർത്തകൾ/Photogallery/Buzz/
Janhvi Kapoor|ക്ലാസിക് ബ്രൈഡൽ സാരി ലുക്കിൽ ജാൻവി കപൂർ ; ചിത്രങ്ങൾ കാണാം