BTS ലെ ബാക്കി താരങ്ങളും സൈനിക സേവനത്തിലേക്ക്; തിരിച്ചുവരവിനായി കാത്തിരിക്കുമെന്ന് ആർമി
- Published by:Naseeba TC
- news18-malayalam
Last Updated:
സേവനം പൂർത്തിയാക്കി 2025 ഓടെ താരങ്ങളെല്ലാം മടങ്ങിയെത്തും
advertisement
1/6

ബിടിഎസ് താരങ്ങളായ ജിൻ, ജെ-ഹോപ്പ്, സുഗ എന്നിവർ നിലവിൽ ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിലാണ്. ഏഴംഗ സംഘത്തിൽ ഇനി സൈനിക സേവനത്തിനായി ബാക്കിയുള്ളത് ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നീ താരങ്ങളാണ്.
advertisement
2/6
താരങ്ങളുടെ സൈനിക സേവനത്തെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങളാണ് ബിടെഎസ് ഏജൻസിയായ ബിഗ്ഹിറ്റ് പുറത്തുവിട്ടിരിക്കുന്നത്. ബിടിഎസ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണെങ്കിലും കടമകൾ പൂർത്തിയാക്കി എത്രയും വേഗം മടങ്ങിയെത്തുമെന്നാണ് താരങ്ങളുടെ ഉറപ്പ്.
advertisement
3/6
ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നീ താരങ്ങളുടെ സൈനിക സേവനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായാണ് ബിഗ് ഹിറ്റ് അറിയിച്ചിരിക്കുന്നത്. താരങ്ങൾ അവരുടെ സൈനിക സേവന ചുമതലകൾ നിറവേറ്റാനുള്ള ഒരുക്കത്തിലാണെന്നും കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
advertisement
4/6
സൈനിക സേവനം പൂർത്തിയാക്കി താരങ്ങൾ സുരക്ഷിതരായി മടങ്ങിയെത്തുന്നതുവരെ ആർമിയുടെ സ്നേഹവും പിന്തുണയും ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നിവർക്ക് വേണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
advertisement
5/6
കഴിഞ്ഞ വർഷം മുതലാണ് ബിടിഎസ് താരങ്ങൾ നിർബന്ധിത സൈനിക സേവനത്തിനായി പോയിത്തുടങ്ങിയത്. സേവനം പൂർത്തിയാക്കി 2025 ഓടെ താരങ്ങളെല്ലാം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
6/6
ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച് 18 നും 28 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കണം. 20 മാസമാണ് സൈനിക സേവനം. ബിടിഎസ് താരങ്ങളുടെ തിരക്കുകൾ പരിഗണിച്ച് പ്രായ പരിധിയിൽ ഇളവ് നൽകിയിരുന്നെങ്കിലും സൈനിക സേവനത്തിൽ നിന്ന് മാറി നിൽക്കേണ്ടെന്ന് ബിടിഎസ് തന്നെ തീരുമാനിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
BTS ലെ ബാക്കി താരങ്ങളും സൈനിക സേവനത്തിലേക്ക്; തിരിച്ചുവരവിനായി കാത്തിരിക്കുമെന്ന് ആർമി