സെപ്റ്റംബർ 19 മുതല്‍ 24 വരെ യുഎഇയിലും അടുത്ത മാസം 13 മുതല്‍ 18 വരെ ഖത്തറിലും പോകാന്‍ അനുമതി തേടിയാണ് സിദ്ദീഖ് കോടതിയെ സമീപിച്ചത്. യാത്ര കഴിഞ്ഞതിന് ശേഷം പാസ്പോർട്ട് തിരികെ കോടതിയിൽ ഏൽപ്പിക്കണമെന്നാണ് വ്യവസ്ഥ. തനിക്ക് വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളും ചില ചടങ്ങുകളിലും പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പാസ്‌പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തെന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്.
advertisement
നടി പരാതിയിൽ ഉന്നയിച്ച ദിവസം സിദ്ദീഖ് ഹോട്ടലിൽ താമസിച്ചിരുന്നതായും നടി അവിടെ എത്തിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നടിയുമായി സിദ്ദീഖ് നടത്തിയ സംഭാഷണങ്ങളുടെ ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 16, 2025 10:16 PM IST