TRENDING:

Dileep | ദിലീപിന് ഇഷ്‌ടായോ എന്ന് ചോദ്യം; മറ്റൊരാൾ ഓടിച്ചിരുന്ന വാഹനം സ്വന്തമാക്കിയതിനെ കുറിച്ച് ദിലീപ്

Last Updated:
ദിലീപിന്റെ ആദ്യ കാറിനു കാവ്യയോളം പ്രായമുണ്ട്. ആ വാഹനം തന്നിലേക്ക് വന്നതിനെക്കുറിച്ച് ദിലീപ്
advertisement
1/8
Dileep | ദിലീപിന് ഇഷ്‌ടായോ എന്ന് ചോദ്യം; മറ്റൊരാൾ ഓടിച്ചിരുന്ന വാഹനം സ്വന്തമാക്കിയതിനെ കുറിച്ച് ദിലീപ്
ആഡംബര കാറുകളിൽ വന്നിറങ്ങുന്ന നടൻ ദിലീപിനെയും (Dileep) കുടുംബത്തെയും പല പരിപാടികളിലും കാണാൻ സാധിക്കും. മകൾ മീനാക്ഷിക്കും സ്വന്തമായി ഡ്രൈവ് ചെയ്തു പോകാൻ അച്ഛൻ ദിലീപ് മുന്തിയ കാർ സമ്മാനിച്ചിട്ടുണ്ട്. മീനൂട്ടിയുടെ ആ വരവ് സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് മുന്നേറുകയുണ്ടായി. കാവ്യാ മാധവൻ ഇതുവരെയും തനിയെ ഡ്രൈവ് ചെയ്തു പോകുന്ന ദൃശ്യം എങ്ങും കാണാൻ സാധിച്ചിട്ടില്ല
advertisement
2/8
പ്രമുഖ വാഹന ബ്രാൻഡുകളുടെ കാറുകൾ പലതും ദിലീപിന്റെ പക്കലുണ്ട്. ഇടയ്ക്കിടെ കാറുകൾ മാറ്റിവാങ്ങാറുണ്ടെന്നും ദിലീപ്. എത്രെയെല്ലാം ഉണ്ടെന്നു പറഞ്ഞാലും ദിലീപ് ഇന്നും തന്റെ ആദ്യ കാറും, ബൈക്കും സൈക്കിളും സ്വന്തമായി സൂക്ഷിക്കുന്നയാളാണ് (തുടർന്ന് വായിക്കുക)
advertisement
3/8
ഏതു പുതുപുത്തൻ വാഹനം ഉണ്ടെന്നു പറഞ്ഞാലും തന്റെ ആദ്യ കാർ ഒരിക്കലും വിൽക്കില്ല എന്ന് ദിലീപ്. കൈമാറുകയുമില്ല. മറ്റൊരാളുടെ പക്കൽ കണ്ട ആ വാഹനം താൻ മോഹിച്ച് ചോദിച്ചു വാങ്ങിയതാണ് എന്ന് ദിലീപ്
advertisement
4/8
ആദ്യമായി വാങ്ങിയത് ഒരു മാരുതി കാർ ആണെന്ന് ദിലീപ്. സെക്കന്റ് ഹാൻഡ് ആയി മറ്റൊരാളുടെ പക്കൽ നിന്നും വാങ്ങുകയായിരുന്നു. ദിലീപിന്റെ സിനിമകൾ കണ്ടിട്ടുള്ളയാൾ ആയിരുന്നു അദ്ദേഹം
advertisement
5/8
ആ കാർ കണ്ടിഷ്ടമായാണ് ദിലീപ് വാഹനം അദ്ദേഹത്തിന്റെ പക്കൽ നിന്നും സ്വന്തമാക്കുന്നത്. 1984 മോഡൽ വാഹനമാണ്. അഥവാ കാവ്യാ മാധവൻ ജനിച്ച വർഷം. കാവ്യയോളം പ്രായമുള്ള വാഹനം
advertisement
6/8
ദിലീപിന് കാർ തരാം. പക്ഷെ അതൊരിക്കലും വിൽക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. അത് ദിലീപ് ഇന്നുവരെ പാലിച്ചു പോരുന്നുണ്ട്. വളരെ ക്യൂട്ട് ആയ കാർ ആണ് അതെന്നു ദിലീപ്
advertisement
7/8
ഇടയ്ക്കിടെ കാർ ഒന്ന് കണ്ടിഷൻ ആക്കിയെടുക്കാറുണ്ട്. അടുത്തിടെയും ചില മിനുക്കുപണികൾ ചെയ്തിരുന്നു എന്ന് ദിലീപ്. അടുത്തകാലത്ത് നൽകിയ ഒരു അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്
advertisement
8/8
നടൻ ദിലീപ് ഭാര്യ കാവ്യക്കും മകൾ മഹാലക്ഷ്മിക്കും ഒപ്പം അവരുടെ മിനി കൂപ്പറിൽ യാത്ര ചെയ്യുന്ന ദൃശ്യം
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | ദിലീപിന് ഇഷ്‌ടായോ എന്ന് ചോദ്യം; മറ്റൊരാൾ ഓടിച്ചിരുന്ന വാഹനം സ്വന്തമാക്കിയതിനെ കുറിച്ച് ദിലീപ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories