Dulquer | ദുൽഖറിന്റെ ജാക്കറ്റ് വിദേശ ബ്രാണ്ടിന്റേത്; അത്ര നിസാരമല്ല വില
- Published by:user_57
- news18-malayalam
Last Updated:
Dulquer Salmaan aces the denim look which comes with a price tag | ദുൽഖറിന്റെ പേരുമായി സാദൃശ്യമുള്ള ജാക്കറ്റ് വിദേശ ബ്രാന്ഡിന്റെതാണ്
advertisement
1/7

ഒന്നിലേറെ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം 'സീതാ രാമത്തിന്റെ' (Sita Ramam) വിജയത്തിളക്കത്തിലാണ് ദുൽഖർ സൽമാൻ (Dulquer Salmaan). അന്യഭാഷാ ചിത്രങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഡി.ക്യൂ. എന്ന ദുൽഖറിന് പാൻ ഇന്ത്യ തലത്തിലാണ് ആരാധകർ. ദുൽഖറിന്റെ താരമൂല്യം തന്നെയാണ് നടനെ മറ്റു ഭാഷകളിലെ ചലച്ചിത്ര ലോകത്തേക്ക് പ്രധാനമായും ആകർഷിക്കുന്നതും
advertisement
2/7
'സീതാരാമം' റിലീസിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ദുൽഖർ കൂൾ ആണ്, അല്ലെ? അതിൽ തർക്കമൊന്നുമില്ല. എന്നാൽ നിങ്ങൾ ആ ഷർട്ടും ജാക്കറ്റും ശ്രദ്ധിച്ചോ? അത്യാവശ്യം നല്ല വില കൊടുത്താലേ ഈ ജാക്കറ്റ് കിട്ടൂ. സൂപ്പർ ലുക്കിനായി ദുൽഖർ ഏതറ്റം വരെ പോയി എന്നറിയാമോ? (തുടർന്ന് വായിക്കുക)
advertisement
3/7
അത്ര നിസാരമല്ല ഈ ബ്രാൻഡ്. കക്ഷി വിദേശിയാണ്. Zee & Co എന്ന വിദേശ കമ്പനിയുടെതാണ് ജാക്കറ്റ്. ഡെനിം തുണിത്തരത്തിലാണ് ഇതിന്റെ മേക്കിങ്. ദുൽഖറിന്റെ പേരുമായി ഈ ജാക്കറ്റിന് സാദൃശ്യമുണ്ട്
advertisement
4/7
Dsquared2 എന്നാണ് ജാക്കറ്റിന്റെ പേര്. ഡി.ക്യൂ എന്നാണ് ദുൽഖറിന് ആരാധകർ നൽകിയ ഓമനപ്പേര്. പൗണ്ടിലാണ് ഇതിന് വില
advertisement
5/7
കമ്പനി വെബ്‌സൈറ്റ് പ്രകാരം, 314 പൗണ്ട് അഥവാ 30,085.57 രൂപയാണ് ജാക്കറ്റിന്റെ വില
advertisement
6/7
ദുൽഖറിന്റെ കരിയറിലെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാരാമം. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഹനു രാഘവപുടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മികച്ച ഒരു പ്രണയകാവ്യമെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ വിലയിരുത്തുന്നത്
advertisement
7/7
യു.എസ്. പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Dulquer | ദുൽഖറിന്റെ ജാക്കറ്റ് വിദേശ ബ്രാണ്ടിന്റേത്; അത്ര നിസാരമല്ല വില