Esther Anil| വ്യക്തിജീവിതം മാറിമറിഞ്ഞ ലണ്ടനിലെ മൂന്നാഴ്ചക്കാലത്തെക്കുറിച്ച് ദൃശ്യം താരത്തിന്റെ വെളിപ്പെടുത്തൽ
- Published by:Sarika N
- news18-malayalam
Last Updated:
സ്കൂളിൽ പഠിക്കുന്ന സമയത്ത് താൻ എന്തോ വലിയ സംഭവമാണെന്ന ചിന്തയുണ്ടായിരുന്നെന്നും ഇപ്പോൾ അതില്ലെന്നും എസ്തർ പറയുന്നു
advertisement
1/5

ബാലതാരമായി വന്ന് പ്രേക്ഷകർക്ക് സുപരിചിതയായ മാറിയ താരമാണ് വായനാടുകാരിയായ എസ്തർ അനിൽ (Esther Anil). ദൃശ്യം എന്ന സിനിമയിലൂടെയാണ് എസ്തർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയും വിദ്യാഭ്യാസവും ഒരു പോലെ കൊണ്ടുപോകുകയാണ് ഈ കൊച്ചുമിടുക്കി. ഇപ്പോൾ ലണ്ടനിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് എസ്തർ. ഇപ്പോഴിതാ, തന്റെ പുതിയ സിനിമയിലെ വിശേഷങ്ങളും ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് താരം. ഞാൻ വിടമാട്ടേ ബൈ കീർത്തി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
advertisement
2/5
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ശാന്തമീ രാത്രിയുടെ വിശേഷങ്ങളാണ് നടി ആദ്യം പങ്കുവച്ചത്. ആടുജീവിതത്തിൽ ഹക്കിം ഇന്ന് കഥാപത്രത്തെ അവതരിപ്പിച്ച ഗോകുലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ജോണി വാക്കർ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ശാന്തമീ രാത്രിയിൽ എന്നത്. തുടരും റിലീസായപ്പോൾ ഈ ഗാനം വീണ്ടും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ചിത്രത്തിൽ ഈ പേരിന് വലിയ പ്രാധാന്യമുണ്ടെന്ന് നടി പറയുന്നു. എസ്തർ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി മോഹൻലാലിൻറെ കൂടെ അഭിനയിക്കുന്നത്. അന്നൊക്കെ സ്കൂളിൽ പോകുമ്പോൾ താൻ അഹങ്കാരിയാണെന്ന് കൂടെ ഉള്ള കുട്ടികൾ പറയുമെന്ന് എസ്തർ പറയുന്നു. ആ സമയത്ത് ഞാൻ എന്തോ വലിയ സംഭവമാണെന്ന ചിന്ത ആ സമയത്ത് വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ അതില്ലെന്ന് നടി പറയുന്നു.
advertisement
3/5
ഇപ്പോൾ സെലിബ്രിറ്റി സ്റ്റാറ്റസുമായി ഞാൻ ഒട്ടും അറ്റാച്ച്ഡല്ല. ഞാനൊരു സെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നുമില്ല. വല്ലപ്പോഴും മാത്രമാണല്ലോ സിനിമകൾ ചെയ്യുന്നത്. സെലിബ്രിറ്റി എന്നത് ആളുകൾ നമുക്ക് തരുന്ന ടാഗാണല്ലോ. നിലവിൽ ഇപ്പോൾ ലണ്ടനിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് എസ്തർ. ഡവലപ്പ്മെന്റ് സ്റ്റഡീസാണ് ഞാൻ പഠിക്കുന്നത്. അവിടെ സാധാരണ കുട്ടികളെ പോലെ നോർമൽ ലൈഫാണ് തനിക്കെന്ന് താരം പറയുന്നു. നോർമൽ ലൈഫ് എപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു. പഠിപ്പിസ്റ്റാണോയെന്ന് ചോദിച്ചാൽ പഠനം എനിക്ക് ഇഷ്ടമുള്ള ഒന്നാണ്. ഒരു അക്കാഡമിക്ക് പേഴ്സണാണ് ഞാൻ. സിനിമയേക്കാൾ കൂടുതൽ എന്റെ മനസ് എപ്പോഴും അതിലാണ്.
advertisement
4/5
മൂന്നാഴ്ച ഞാൻ ഒരു റെസ്റ്റോറന്റിൽ വർക്ക് ചെയ്തിരുന്നു. പിന്നീട് ആ ജോലി ഉപേക്ഷിച്ചു. കട്ടിങ്ങും മറ്റുമാണ് ചെയ്തിരുന്നത് മുറിച്ച് മുറിച്ച് എന്റെ കൈ വരെ മുറിഞ്ഞ് തുടങ്ങിയിരുന്നു. കൂടാതെ മാനേജരുമായി ഒത്തുപോകാൻ പറ്റാത്ത സാഹചര്യവും വന്നു. പിന്നെ ഒരുപാട് പഠിക്കാനുണ്ട്. അതിന് വേണ്ടി എന്റെ എല്ലാ സമയവും ഞാൻ നീക്കിവെച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും ടോപ്പ് യൂണിവേഴ്സിറ്റികളിൽ ഒന്നിലാണ് ഞാൻ അത് പഠിക്കുന്നത്. കിട്ടില്ലെന്നാണ് ഞാൻ കരുതിയാണ്. പല യൂണിവേഴ്സിറ്റികളും എന്നെ റിജക്ട് ചെയ്തിരുന്നു. അങ്ങനെയാണ് ഞാൻ ലണ്ടനിൽ എത്തിപ്പെടുന്നത്.
advertisement
5/5
ദൃശ്യം സിനിമയുടെ മൂന്ന് പതിപ്പിലും താൻ അഭിനയിച്ചിട്ടുണ്ടെന്ന് എസ്തർ പറയുന്നു. അതിനാൽ തന്നെ ലണ്ടനിലും ആരാധകർ തന്നെ തിരിച്ചറിയാറുണ്ട്. ലൈഫിൽ ല്ലാ വിഷയത്തിലും നിലപാടുമുള്ളയാളാണ് താനെന്ന് താരം പറയുന്നു. അതൊന്നും സോഷ്യൽമീഡിയ വഴി പറയാനും പരസ്യപ്പെടുത്താനും ഞാൻ താൽപര്യപ്പെടുന്നില്ല. എനിക്ക് പ്രൈവറ്റ് സോഷ്യൽമീഡിയ അക്കൗണ്ടും പബ്ലിക്ക് സോഷ്യൽമീഡിയ അക്കൗണ്ടുമുണ്ട്. എന്റെ പ്രായത്തിലുള്ള ഒരുവിധം സെലിബ്രിറ്റികൾക്കെല്ലാം പ്രൈവറ്റ് അക്കൗണ്ടുണ്ട്. ഞങ്ങൾ എല്ലാവരും അതിൽ അങ്ങോട്ടും ഇങ്ങോട്ടും ഫോള്ളോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷമായി എസ്തേറും കുടുംബവും കൊച്ചിയിലാണ് താമസം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകത്തിലെ വിവിധ കോണുകളിൽ പോയി പല പല ജോലികൾ ചെയ്ത് ജീവിക്കാനാണ് ഇഷ്ടമെന്ന് എസ്തർ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Esther Anil| വ്യക്തിജീവിതം മാറിമറിഞ്ഞ ലണ്ടനിലെ മൂന്നാഴ്ചക്കാലത്തെക്കുറിച്ച് ദൃശ്യം താരത്തിന്റെ വെളിപ്പെടുത്തൽ