ദേശീയ സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണനയെന്ന് ഷാ പറഞ്ഞു.ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല, , ഇടതുപക്ഷ തീവ്രവാദം എന്നിവയാണ് 2014 മുതൽ സർക്കാരിന്റെ സുരക്ഷാ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്ന നിർണായക മേഖലകളെന്ന് അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ ബന്ധങ്ങളും വികസനവും മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഡൽഹിയും വടക്കുകിഴക്കൻ മേഖലയും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ൽ നരേന്ദ്ര മോദി സർക്കാർ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം മേഖലയിൽ വികസനം, സുരക്ഷ, പൊതുജന വിശ്വാസം വളർത്തൽ എന്നിവയ്ക്കായി വ്യവസ്ഥാപിതമായി പ്രവർത്തിച്ചു എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയകളിൽ ജനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തെക്കുറിച്ചും ഷാ സംസാരിച്ചു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വോട്ടർമാരുടെ പങ്കാളിത്തം ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement