Sukumaran | 300 രൂപ ശമ്പളത്തിൽ തുടക്കം; സുകുമാരൻ മലയാളത്തിലെ സമ്പന്ന നടനായി മാറിയതിനെ കുറിച്ച് ശാന്തിവിള ദിനേശിന്റെ വാക്കുകൾ
- Published by:user_57
- news18-malayalam
Last Updated:
അഭിനയത്തിൽ മാത്രമല്ല, ജീവിതത്തിലും അടുക്കും ചിട്ടയും കണക്കുകൂട്ടലുമുള്ള നടനായിരുന്നു സുകുമാരൻ
advertisement
1/8

നിർമാല്യത്തിൽ തുടങ്ങി മലയാള സിനിമയിൽ ഒട്ടേറെ മികച്ച റോളുകൾ സമ്മാനിച്ചാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ നടൻ സുകുമാരൻ (Sukumaran) കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. വിദ്യാർത്ഥികളായിരിക്കെ തന്നെ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും പിതാവിന്റെ വിയോഗം നേരിടേണ്ടി വന്നു. മല്ലിക സുകുമാരനും നന്നേ ചെറുപ്പമായിരുന്നു അന്ന്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് രണ്ടാണ്മക്കളും സിനിമാ നടന്മാരായി വെള്ളിത്തിരയിൽ എത്തുന്നത്
advertisement
2/8
തീർത്തും ആകസ്മികമായിരുന്നു ആ വേർപാട് എങ്കിലും, ഒരിക്കലും അമ്മയും മക്കളും ജീവിതത്തിൽ കഷ്‌ടപ്പാടുകൾ നേരിടേണ്ടി വന്നിരുന്നില്ല. വളരെ അടുക്കും ചിട്ടയുമുള്ള ജീവിതമായിരുന്നു സുകുമാരന്റേത്. അതിനാൽ തന്നെ കുടുംബത്തിന് കഴിയാനുള്ളത് അദ്ദേഹം സ്വരുക്കൂട്ടി വച്ചു. അതേക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശിന്റെ വാക്കുകൾ (തുടർന്ന് വായിക്കുക)
advertisement
3/8
'മലയാള ചലച്ചിത്ര നായകന്മാരിൽ സമ്പന്നനായിരുന്നത് സുകുമാരനാണ്. സുകുവേട്ടൻ ഒരു രൂപ കളഞ്ഞിട്ടില്ല. ഒരു രൂപ പോലും സിനിമയിൽ നിന്നും കിട്ടാനില്ല. ചെയ്ത സിനിമകൾ നഷ്‌ടമല്ല. ഇരകൾ നഷ്‌ടമാണോ എന്ന് ചോദിച്ചാൽ, ചിലവായ പണം തിരികെ ലഭിച്ച സിനിമയാണ്...
advertisement
4/8
മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച 'പടയണി' വൻ ലാഭം നേടിയ ചിത്രമായി മാറി. (സുകുമാരൻ ചിത്രത്തിന്റെ നിർമാതാവായിരുന്നു) കിട്ടിയ പണം ഉറുമ്പു ഭക്ഷണം സൂക്ഷിക്കുന്നത് പോലെ അദ്ദേഹം സൂക്ഷിച്ചു വച്ചു. ഊട്ടിയിൽ ധാരാളം വസ്തുവകകൾ വാങ്ങിയിട്ടു...
advertisement
5/8
ഭാര്യയും രണ്ടാണ്മക്കളും കഷ്‌ടപ്പെടരുത് എന്ന ബോധമുണ്ടായിരുന്നു. 300 രൂപയ്ക്ക് നാടകത്തിൽ അഭിനയിച്ചിരുന്നയാൾ, 30,000ത്തിലേക്കും മൂന്ന് ലക്ഷത്തിലേക്കും മാറുമ്പോൾ, അത് സേവ് ചെയ്യാനുള്ള മനസുവേണം. അത് അദ്ദേഹത്തിനുണ്ടായിരുന്നു,' ദിനേശ് പറഞ്ഞു
advertisement
6/8
'പടയണിയിൽ' ബാലതാരമായാണ് മക്കളിൽ മൂത്തയാളായ ഇന്ദ്രജിത്തിന്റെ തുടക്കം. മോഹൻലാലിൻറെ കുട്ടിക്കാലം അവതരിപ്പിച്ചു എന്നതും ശ്രദ്ധേയം. മുതിർന്ന ശേഷം 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ' എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ചു
advertisement
7/8
നന്ദനത്തിലെ വേഷമാണ് നടൻ പൃഥ്വിരാജിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. വർഷങ്ങൾ കൊണ്ട് നടനും, സംവിധായകനും, ഗായകനും, നിർമാതാവുമായി പൃഥ്വിരാജ് മാറി
advertisement
8/8
മക്കൾ രണ്ടുപേരും അമ്മ മല്ലിക സുകുമാരന്റെ ഒപ്പം വേഷമിട്ടു കഴിഞ്ഞു. പൃഥ്വിരാജും അമ്മയും ഒന്നിച്ചഭിനയിച്ച ഏറ്റവും പുതിയ ചിത്രം അൽഫോൺസ് പുത്രന്റെ 'ഗോൾഡ്' ആണ്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിൽ ഇന്ദ്രജിത്തും മല്ലിക സുകുമാരനും വേഷമിട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Sukumaran | 300 രൂപ ശമ്പളത്തിൽ തുടക്കം; സുകുമാരൻ മലയാളത്തിലെ സമ്പന്ന നടനായി മാറിയതിനെ കുറിച്ച് ശാന്തിവിള ദിനേശിന്റെ വാക്കുകൾ