ജീവിതത്തിൽ വ്യത്യസ്ഥത ആവശ്യം! ആമിർഖാനുമായി പിരിഞ്ഞതിൽ പിന്നെ താൻ ഹാപ്പിയെന്ന് കിരൺ റാവു
- Published by:Ashli
- news18-malayalam
Last Updated:
ആമീറുമായുള്ള വിവാഹമോചനം തന്റെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുമെന്ന തോന്നലിലാണ് ബന്ധം വേർപെടുത്തിയത്.
advertisement
1/5

ആമിര്‍ ഖാനുമായി വിവാഹബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ താന്‍ വളരെയധികം സന്തോഷവതിയെന്ന് മുന്‍ ഭാര്യയും സംവിധായകയുമായ കിരണ്‍റാവു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കിരണ്‍ റാവു ഈ കാര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.
advertisement
2/5
2005 ഡിസംബറിലാണ് ആദ്യ ഭാര്യയായ റീന ദത്തയെ ഡിവോഴ്‌സ് ചെയ്തതിന് ശേഷം ആമിര്‍, കിരണ്‍ റാവുവിനെ വിവാഹം ചെയ്തത്. എന്നാല്‍ 2021 ജൂലൈയില്‍ ഇരുവരും ബന്ധം പിരിയുകയായിരുന്നു.
advertisement
3/5
ബന്ധങ്ങൾ കാലാകാലങ്ങളിൽ പുനർനിർവചിക്കപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് തോനുന്നതെന്നും കാരണം നാം ജീവിതത്തിൽ മുന്നോട്ട് പോകുന്നതിനനുസരിച്ചാണ് മനുഷ്യ മൂല്യങ്ങളെക്കുറിച്ച് കൂടുതൽ തിരിച്ചറിവ് വരുന്നുന്നതെന്നും കിരണ് റാവു പറഞ്ഞു.
advertisement
4/5
ആമീറുമായുള്ള വിവാഹമോചനം തന്റെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുമെന്ന തോന്നലിലാണ് ബന്ധം വേർപെടുത്തിയത്. സത്യസന്ധമായി പറയട്ടെ താനിപ്പോൾ വളരെ സന്തോഷവതിയാണെന്നും കിരൺ റാവു കൂട്ടിച്ചേർത്തു.
advertisement
5/5
ആമിറുമായുള്ള വിവാഹത്തിന് മുന്നേ താന്‍ സിംഗിള്‍ ആയിരുന്നു. എന്റെ സ്വാതന്ത്യത്തെ ഞാന്‍ ശരിക്കും ആസ്വദിച്ചു. എന്നാല്‍ ഇപ്പോള്‍ ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ താന്‍ തനിച്ചല്ലെന്നും മകന്‍ ആസാദ് കൂട്ടിനുണ്ടെന്നും കിരണ്‍ റാവു പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
ജീവിതത്തിൽ വ്യത്യസ്ഥത ആവശ്യം! ആമിർഖാനുമായി പിരിഞ്ഞതിൽ പിന്നെ താൻ ഹാപ്പിയെന്ന് കിരൺ റാവു