TRENDING:

'മകളോട് ഫോട്ടോ എടുക്കാൻ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും'; യുകെ ട്രിപ്പിനിടെ കല്യാണിയും ലിസിയും

Last Updated:
യുകെയിലെ കാഴ്ചകള്‍ കണ്ട് വമ്പന്‍ ഷോപ്പിങ്ങും നടത്തി കറങ്ങി നടക്കുന്ന ലിസിയുടെയും കല്യാണിയുടെയും ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
advertisement
1/12
'മകളോട് ഫോട്ടോ എടുക്കാൻ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും'; യുകെ ട്രിപ്പിനിടെ കല്യാണിയും ലിസിയും
യുകെയിലെ അവധി ആഘോഷത്തിന്‍റെ നിരക്കിലാണ് നടി ലിസിയും മകള്‍ കല്യാണിയും. ഒരു കാലത്ത് മലയാളത്തില്‍ അത്രത്തോളം തിരക്കുള്ള നായികയായിരുന്നു ലിസി. എന്നാല്‍ ഇന്ന് ആ തിരക്ക് കല്യാണിക്കാണെന്ന് മാത്രം
advertisement
2/12
മലയാളത്തിലും തമിഴിലും തെലുങ്കിലുമായ നിരവധി സിനിമകളില്‍ അഭിനയിക്കുന്ന കല്യാണി ഷൂട്ടിങിന് ഇടവേള കിട്ടിയപ്പോള്‍ അമ്മ ലിസിക്കൊപ്പം നേര യു.കെയിലേക്ക് പറന്നു.
advertisement
3/12
യുകെയിലെ കാഴ്ചകള്‍ കണ്ട് വമ്പന്‍ ഷോപ്പിങ്ങും നടത്തി കറങ്ങി നടക്കുന്ന ലിസിയുടെയും കല്യാണിയുടെയും ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
advertisement
4/12
യാത്രക്കിടെ അമ്മയുടെ ഫോട്ടോ എടുക്കാന്‍ പറഞ്ഞ കല്യാണിയെ ട്രോളി ഒരു പോസ്റ്റും ലിസി പങ്കുവെച്ചു. 'മകളോട് ഫോട്ടോ എടുക്കാൻ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും' എന്നാണ് ലിസി  പോസ്റ്റില്‍ കുറിച്ചത്
advertisement
5/12
യു.കെയിലെ സ്ട്രീറ്റില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ലിസിയെ വിഡിയോയില്‍ കാണാം. ഫോട്ടോയാണെന്ന് കരുതി ലിസി പല പോസ് കൊടുക്കുമ്പോള്‍ അമ്മയെ പറ്റിച്ച് മകള്‍ എടുത്ത വീഡിയോയാണ് ലിസി പങ്കുവെച്ചത്.
advertisement
6/12
അമ്മയെ കണ്ടാൽ ഇപ്പോൾ ഒരു സൂപ്പർ മോഡലിനെപ്പോലുണ്ടെന്നും കല്യാണി വീഡിയോയില്‍ പറയുന്നുണ്ട്.
advertisement
7/12
‘മനോഹരമായ നിമിഷങ്ങൾ’’ എന്നായിരുന്നു നടിയും ലിസിയുടെ സുഹൃത്തുമായ പൂർണിമ ഭാഗ്യരാജ് കുറിച്ചത്. നടിമാരായ രാധിക ശരത്കുമാര്‍, ഖുശ്ബു സുന്ദർ എന്നിവരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്
advertisement
8/12
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ അഭിയന രംഗത്തേക്ക് കടന്നുവന്ന ലിസിക്ക് 16 വയസായിരുന്നു അപ്പോള്‍ പ്രായം. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചു.
advertisement
9/12
1990 ഡിസംബറില്‍ ഇരുവരും വിവാഹിതരായി. സിദ്ധാര്‍ഥ്, കല്യാണി എന്നിവരാണ് മക്കള്‍. സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചുകൊണ്ട് നീണ്ട 22 വര്‍ഷത്തെ ദാമ്പത്യ ജീവിതം 2014ല്‍ ഇരുവരും അവസാനിപ്പിച്ചു.
advertisement
10/12
പിരിയുന്നതിന്‍റെ കാരണം പുറത്തു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. 
advertisement
11/12
ഉറ്റ സുഹൃത്തുക്കളായ  മോഹൻലാലും സുരേഷ് കുമാറുമടക്കം പലരും പലതവണ ഇടപെട്ടിട്ടും ഇരുവരെയും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല
advertisement
12/12
നിയമപരമായി വേര്‍പ്പെട്ടെങ്കിലും മക്കളുടെ എല്ലാ കാര്യത്തിലു ലിസിയും പ്രിയദര്‍ശനും ഒന്നിച്ചെത്താറുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'മകളോട് ഫോട്ടോ എടുക്കാൻ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും'; യുകെ ട്രിപ്പിനിടെ കല്യാണിയും ലിസിയും
Open in App
Home
Video
Impact Shorts
Web Stories