TRENDING:

Lissy Lakshmi | സ്റ്റൈൽ മാത്രമല്ല, ഒരു കണ്ണീർ കഥയുണ്ട് ലിസി അണിഞ്ഞിരിക്കുന്ന സാരിക്ക് പിന്നിൽ

Last Updated:
ലിസി അണിഞ്ഞിരിക്കുന്ന സാരിക്ക് ഭംഗിക്കും സ്റ്റൈലിനും പുറമേ ചില കഥകളുണ്ട് പറയാൻ
advertisement
1/8
Lissy Lakshmi | സ്റ്റൈൽ മാത്രമല്ല, ഒരു കണ്ണീർ കഥയുണ്ട് ലിസി അണിഞ്ഞിരിക്കുന്ന സാരിക്ക് പിന്നിൽ
എത്രാമത്തെ പിറന്നാൾ എന്നതല്ല, അതെങ്ങനെ ആഘോഷിക്കുന്നു എന്നതിനാണ് പ്രാധാന്യം. നടി ലിസി ലക്ഷ്മിയുടെ (Lissy Lakshmi) ജന്മദിനമാണിന്ന്. പിറന്നാൾ ദിവസത്തിന്റെ തുടക്കത്തിൽ മകൾ കല്യാണി അമ്മയ്ക്ക് ആശംസകൾ നേർന്നു. തലേദിവസം തന്നെ ഭംഗിയുള്ള കസവു സാരി ചുറ്റി തന്റെ ചില ചിത്രങ്ങൾ ലിസി പോസ്റ്റ് ചെയ്തിരുന്നു
advertisement
2/8
ലിസി അണിഞ്ഞിരിക്കുന്ന സാരിക്ക് അതിന്റേതായ മനോഹാരിതയുണ്ട്. എന്നാൽ ഭംഗിക്കും സ്റ്റൈലിനും പുറമേ ഈ സാരിക്ക് ചില കഥകളുണ്ട് പറയാൻ. ഒരു നീണ്ട കണ്ണീർക്കഥയാണത് (തുടർന്ന് വായിക്കുക)
advertisement
3/8
ആ ദിനങ്ങൾ ആരും മറന്നുപോകാൻ സാധ്യതയില്ല. 2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയത്തെ ആരും അത്ര എളുപ്പമൊന്നും മറക്കില്ല. അതിൽ ഏറെ നാശനഷ്‌ടങ്ങൾ നേരിട്ടവരുടെ കൂട്ടത്തിൽ ചേന്ദമംഗലത്തെ പരമ്പരാഗത നെയ്ത്തുതൊഴിലാളികളും ഉണ്ട്
advertisement
4/8
പൂർത്തിയായ വസ്ത്രങ്ങൾ ഉൾപ്പെടെ മുഴുവൻ നെയ്ത്തും പെരുമഴപ്പെയ്ത്തിൽ ഒലിച്ചു പോയി. അവരുടെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുന്നതിനായി അഞ്ചുപേർ ചേർന്ന് കെയർ ഫോർ ചേന്ദമംഗലം എന്നപേരിൽ ചെന്നൈയിൽ നിന്നും ഒരു കൈത്താങ്ങായി മാറി. സ്ത്രീകൾ മാത്രമുള്ള 43 പേരുടെ ക്ലസ്റ്ററായി അവർ രൂപീകൃതമായി
advertisement
5/8
എറണാകുളത്തെ ചെറായിയിൽ 1947ൽ തുടക്കമിട്ട ചേന്ദമംഗലം ഹാൻഡ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ അന്ന് നൂറിലധികം പേര് പ്രവർത്തിച്ചിരുന്നു. ഇന്നുള്ള 43 പേരിൽ സൊസൈറ്റി വർക്‌ഷെഡ്‌ഡിൽ നിന്നും 26 പേരും വീട്ടിൽ നിന്നും മറ്റുള്ളവരും തൊഴിലെടുക്കുന്നു
advertisement
6/8
സാരി, ഡബിൾ മുണ്ട്, സെറ്റ് മുണ്ട്, കാവി മുണ്ട്, ബെഡ്ഷീറ്റ്, തോർത്ത് തുടങ്ങി വൈവിധ്യമാർന്ന തുണിത്തരങ്ങൾ ഈ നെയ്ത്തുകാർ ചെയ്തു നൽകുന്നുണ്ട്. അവർ നെയ്ത സാരിയാണ് ലിസി ധരിച്ചിരിക്കുന്നത്
advertisement
7/8
ഈ ചിത്രങ്ങൾക്ക് നിരവധിപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. അതിനോടൊപ്പം തന്നെ ലിസി ലക്ഷ്മിക്ക് അഭിനന്ദനവുമായി വേറെ ചിലരും കമന്റ്റ് ചെയ്തു
advertisement
8/8
കൊച്ചി പൂക്കാട്ടുപടി സ്വദേശിനിയാണ് ലിസി ലക്ഷ്മി. ലിസിയുടെ 56-ാമത് ജന്മദിനമാണ് കഴിഞ്ഞത്. കല്യാണിയും സിദ്ധാർഥുമാണ്‌ ലിസിയുടെ മക്കൾ
മലയാളം വാർത്തകൾ/Photogallery/Buzz/
Lissy Lakshmi | സ്റ്റൈൽ മാത്രമല്ല, ഒരു കണ്ണീർ കഥയുണ്ട് ലിസി അണിഞ്ഞിരിക്കുന്ന സാരിക്ക് പിന്നിൽ
Open in App
Home
Video
Impact Shorts
Web Stories