തനിക്കെതിരായ നീക്കം കോൺഗ്രസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ എന്നാണ് സന്ദേശത്തിലെ പരാമർശം. നേതാക്കളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ ഉണ്ട്. ഈ കെണിയിൽ വീഴരുതെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു
മാധ്യമങ്ങൾ ചില പ്രൊപ്പഗണ്ടകളുടെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്. ഷാഫി പറമ്പിൽ, വി.ടി ബൽറാം, ടി. സിദ്ദിഖ്, പി.കെ ഫിറോസ്, ജെബി മേത്തർ എന്നിവരെപ്പോലുള്ള യുവ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആക്രമണങ്ങൾ നടത്തുന്നു. ഇത് രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണെന്ന് വാട്സ് ആപ്പ് സന്ദേശത്തിൽ രാഹുൽ പറഞ്ഞു.
advertisement
മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും തമ്മിൽ തല്ലുണ്ടാക്കേണ്ടത് ചിലരുടെ ആവശ്യമാണ്. നേതാക്കൾ തമ്മിൽ ഭിന്നത ഉണ്ടാകുമ്പോൾ അത് കോൺഗ്രസ് പാർട്ടിയെ മൊത്തത്തിൽ ദുർബലപ്പെടുത്തുമെന്നും ഇത് മാധ്യമങ്ങളുടെ ആവശ്യമാണ്. ഈ രീതിയിൽ നേതാക്കൾ മുതൽ പ്രവർത്തകർ വരെ ദുർബല പെട്ടാൽ ദുർബലരാകുന്നത് കോൺഗ്രസാണെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നു.