'സിനിമാ ലൊക്കേഷനില്‍ ഞാനെപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണ്'; അനുശ്രീ
- Published by:Arun krishna
- news18-malayalam
Last Updated:
ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്നീ സിനിമയിലൊന്നും മേക്കപ്പ് ചെയ്തിട്ടില്ലെന്ന് അനുശ്രീ പറഞ്ഞു
advertisement
1/8

ചുരുങ്ങിയകാലം കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനുശ്രീ. നാടന്‍ ലുക്കിലും മോഡേണ്‍ ലുക്കിലും ഒരുപോലെ തിളങ്ങിയ താരം സിനിമയിലെത്തിയ ശേഷം തന്‍റെ ലൈഫില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞിരുന്നു. മേക്കപ്പിന്‍റെ കാര്യത്തിലാണ് ലൊക്കേഷനില്‍ ഏറ്റവും കൂടുതല്‍ താന്‍ വഴക്കുണ്ടാക്കിയതെന്നും താരം പറഞ്ഞു.
advertisement
2/8
പത്ത് വര്‍ഷം മുന്‍പ് സിനിമയിലെത്തുമ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ചൊന്നും അറിയാത്ത ആളായിരുന്നു. കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും സൗന്ദര്യം സംരക്ഷിക്കണമെന്നൊക്കെ സിനിമയലെത്തിയ ശേഷമാണ് മനസിലാക്കിയത്.
advertisement
3/8
എന്നാൽ പിന്നീട് എനിക്ക് തോന്നി സിനിമയിൽ മേക്കപ്പ് ഇടേണ്ടതില്ലെന്ന്. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതാണ് കുറച്ച് കൂടി നല്ലത്. കരിയര്‍ തുടങ്ങി കുറച്ച് വര്‍ഷങ്ങൾക്ക് ശേഷം ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്നീ സിനിമയിലൊന്നും ഞാൻ മേക്കപ്പ് ചെയ്തിട്ടില്ല.
advertisement
4/8
ലൊക്കേഷനില്‍ ഞാനെപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണ്. രാവിലെ ഒരു സീൻ കഴിഞ്ഞ് പുറത്തേക്ക് പോയി തിരിച്ചെത്തുമ്പോൾ ചിലപ്പോൾ അച്ഛനോ അമ്മയോ മരിച്ചിട്ടുണ്ടാവും. പെട്ടെന്ന് ഇവർ പറയും മേക്കപ്പ് മാറ്റാൻ, ഡാര്‍ക്ക് സർക്കിൾസ്, കരഞ്ഞ് ക്ഷീണിച്ച ലുക്ക് വേണം എന്നൊക്കെ.
advertisement
5/8
അപ്പോൾ ഞാൻ പറയും രാവിലെ നമ്മള്‍ പുറത്തു പോകുമ്പോൾ അറിയുന്നില്ലല്ലോ ഇവർ മരിക്കുമെന്ന്, പിന്നെങ്ങനെയാണ് തിരിച്ച് വരുമ്പോഴേക്കും അണ്ടർ ഐ ഒക്കെ ഡാർക്കാകുന്നത്.
advertisement
6/8
ഇതെല്ലാം സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റുമായി വഴക്കുണ്ടാകുന്ന കാര്യമാണ്. അതിന് ശേഷം പലപ്പോഴും അവരോട് എനിക്ക് മേക്കപ്പ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്.
advertisement
7/8
നമുക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ മേക്കപ്പ് ഇടാതെ അഭിനയിച്ചോളൂ എന്ന് പറയുന്നൊരു അവസ്ഥവരെയെത്തി. നാടന്‍ കഥാപാത്രങ്ങളാണ് ഞാൻ കൂടുതലായും ചെയ്യുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് കൂടുതലായി ആവശ്യമില്ല. ലിപ്സ്റ്റിക് കൂടിയാല്‍ തന്നെ അത് മാറ്റിക്കോളാന്‍ പറയും.
advertisement
8/8
അതിലുംഭേദം മേക്കപ്പ് ഇല്ലാതെ പോയി അഭിനയിക്കുന്നതാണ്. ഓരോ സീൻ കഴിയുമ്പോഴും മുഖം മാത്രം കഴുകി അഭിനയിച്ചിട്ടുണ്ട്. ഞാനതില്‍ കംഫര്‍ട്ടാണ്. അങ്ങനെ എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഞാനും ഓക്കെയാണ്. പിന്നീടാണ് മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി എന്റെ കൂടെ എത്തുന്നത്. അതിന് ശേഷം മേക്കപ്പ് ചെയ്ത് തുടങ്ങി.
മലയാളം വാർത്തകൾ/Photogallery/Buzz/
'സിനിമാ ലൊക്കേഷനില്‍ ഞാനെപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണ്'; അനുശ്രീ