Meena Sagar | ഇനി മറച്ചുവെക്കുന്നില്ല, എനിക്ക് ആദ്യമായി ഒരാളോട് അസൂയ തോന്നുന്നു: നടി മീന
- Published by:user_57
- news18-malayalam
Last Updated:
'ഇത്രയും നാൾ പിടിച്ചുവച്ചു, ഇനിയും കൊണ്ടുനടക്കാൻ വയ്യ, ഇതെന്നെ ശ്വാസംമുട്ടിക്കുന്നു': മീന
advertisement
1/7

നടി മീനയെക്കുറിച്ച് (Meena Sagar) പറയാൻ ആമുഖം വേണ്ട മലയാളി പ്രേക്ഷകർക്ക്. യുവനടിയായിരുന്ന നാളുകൾ മുതൽ അമ്മനടിയായതു വരെയുള്ള കാലങ്ങളിൽ മീന ചെയ്തു ഫലിപ്പിച്ച റോളുകൾ അനവധിയുണ്ട്. ദൃശ്യം സിനിമകളുടെ രണ്ടു ഭാഗങ്ങൾ കൂടി വന്നതോടെ മലയാളികളുടെ പ്രിയപ്പെട്ട റാണിയായി മാറി ഈ തെന്നിന്ത്യൻ സുന്ദരി. മീനയുടെ ഓരോ സിനിമയ്ക്കും ഇന്ന് മലയാളികൾക്കിടയിൽ ആരാധകരുണ്ട്
advertisement
2/7
ഇത്രെയേറെ ഫാൻസും സിനിമകളുമുള്ള മീനയ്ക്ക് ആരോടെങ്കിലും അസൂയ ഉണ്ട് എന്ന് കേട്ടാൽ 'അതാരോടായിരിക്കും' എന്ന് ആരാണെങ്കിലും ഒന്ന് ചിന്തിച്ചുപോകും. തന്റെ ജീവിതത്തിൽ ഒരാളോട് അസൂയ തോന്നിയ കാര്യം മീന തന്നെ പറഞ്ഞാലോ? ആ ആളെയും പ്രേക്ഷകർക്ക് കൃത്യമായി അറിയാം (തുടർന്ന് വായിക്കുക)
advertisement
3/7
ഇന്ത്യൻ സിനിമാ ലോകം മണിരത്നം എന്ന മാസ്റ്റർ ചലച്ചിത്രകാരന്റെ പൊന്നിയിൻ സെൽവൻ കൺനിറയെ കാണുന്ന തിരക്കിലാവും. ഈ സിനിമയിൽ മീന ചെയ്യാൻ ആഗ്രഹിച്ച ഒരു വേഷമാണ് നന്ദിനിയുടേത്. ആ റോൾ ഏറ്റെടുത്തതും പ്രേക്ഷകരുടെ മറ്റൊരു പ്രിയങ്കരിയാണ്
advertisement
4/7
മീനയ്ക്ക് ജീവിതത്തിൽ ആദ്യമായി ഒരാളോട് അസൂയ തോന്നിയെങ്കിൽ, അത് നടി ഐശ്വര്യ റായിയോടാണ്. 'ഇത്രയും നാൾ പിടിച്ചുവച്ചു, ഇനിയും കൊണ്ടുനടക്കാൻ വയ്യ, ഇതെന്നെ ശ്വാസംമുട്ടിക്കുന്നു' എന്ന് പറഞ്ഞാണ് നന്ദിനിയെ ഐശ്വര്യ അവതരിപ്പിക്കുന്നതിനെക്കുറിച്ച് മീന ഇൻസ്റ്റഗ്രാം പോസ്റ്റിൽ വാചാലയായത്
advertisement
5/7
സിനിമയുടെ മുഴുവൻ പ്രവർത്തകർക്കും ആശംസ അറിയിച്ചാണ് മീന പോസ്റ്റ് അവസാനിപ്പിച്ചത്
advertisement
6/7
ഫോളോവേഴ്സ് മീനയുടെ പോസ്റ്റിന് കയ്യടിച്ച് പ്രോത്സാഹനവുമായി ഒപ്പമുണ്ട്. മീന നന്ദിനിയുടെ വേഷം ഭംഗിയാക്കിയേനെ എന്നും അഭിപ്രായം പറയുന്നവരുണ്ട്
advertisement
7/7
മീന സാഗറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പൊന്നിയിൻ സെൽവനിലെ ഐശ്വര്യയുടെ പോസ്റ്റർ പങ്കിട്ടാണ് മീന പോസ്റ്റ് ചെയ്തത്
മലയാളം വാർത്തകൾ/Photogallery/Buzz/
Meena Sagar | ഇനി മറച്ചുവെക്കുന്നില്ല, എനിക്ക് ആദ്യമായി ഒരാളോട് അസൂയ തോന്നുന്നു: നടി മീന