TRENDING:

Priyadarshan Lissy | അവർ ഒന്നിക്കുമോ? അന്ന് 16 വയസുള്ള ലിസിയെ പ്രണയിച്ച് പാട്ടിലാക്കാൻ പ്രിയദർശൻ പയറ്റിയ അടവ്

Last Updated:
ഒരുവേള മകൾക്ക് പ്രിയദർശനുമായി അടുപ്പമുണ്ടാവാതിരിക്കാൻ ലിസിയുടെ അമ്മ ഏലിയാമ്മ ഗുണ്ടകളെ അയച്ച സാഹചര്യവുമുണ്ടായി
advertisement
1/6
Priyadarshan Lissy | അവർ ഒന്നിക്കുമോ? അന്ന് 16 വയസുള്ള ലിസിയെ പ്രണയിച്ച് പാട്ടിലാക്കാൻ പ്രിയദർശൻ പയറ്റിയ അടവ്
സംവിധായകൻ പ്രിയദർശനും (Priyadarshan) മുൻകാല മലയാള ചലച്ചിത്ര നായികയുമായിരുന്ന ലിസിയും (Lissy Lakshmi) വേർപിരിഞ്ഞിട്ട് ഒരു പതിറ്റാണ്ടു തികയാൻ പോകുന്നു. ഇനിയും ആ വേർപിരിയലിന്റെ കാര്യവും കാരണവും ആർക്കും തിട്ടമില്ല. അതേപ്പറ്റി ലിസിയോ പ്രിയദർശനോ പരസ്പരം ചെളിവാരിയെറിയുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിട്ടുമില്ല. അവർ ഒന്നിച്ചേക്കുമെന്ന ശുഭസൂചനയുമായി വരികയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. ഇന്ന് മക്കളായ കല്യാണിയും സിദ്ധാർഥും സിനിമാ ലോകത്തു തിളങ്ങുന്നവർ. മകൾ കല്യാണിയുടെ സിനിമ 'ലോക: ചാപ്റ്റർ വൺ ചന്ദ്ര' മലയാളത്തിലെ 300 കോടി ക്ലബ് ലക്ഷ്യമിട്ട് കുതിക്കുന്നു. മകൻ സിദ്ധാർത്ഥ് വിഷ്വൽ എഫ്ഫെക്റ്റ്സ് മേഖലയിൽ മാറ്റ് തെളിയിച്ച പ്രതിഭ
advertisement
2/6
'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് പ്രിയദർശനും ലിസി ലക്ഷ്മിയും ആദ്യം കണ്ടുമുട്ടുന്നത്. 1984ൽ ആയിരുന്നു ഈ സിനിമയുടെ നിർമാണം. അന്ന് ലിസിക്ക് പ്രായം വെറും 16 വയസു മാത്രം. മകൾ കല്യാണി പോലും സിനിമാ പ്രവേശം നടത്തുന്നത് തന്റെ ഇരുപതുകൾ കടന്നശേഷം മാത്രമായിരുന്നു. ഹിറ്റ് സിനിമകളുടെ സംവിധായകനായി പ്രിയൻ എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന പ്രിയദർശൻ മാറിയെങ്കിൽ, ലിസി ഹിറ്റ് സിനിമകളിലെ നായികയായി. പ്രണയിച്ച് വിവാഹം ചെയ്ത ഇവരുടെ പ്രണയത്തിലും ചില രസങ്ങളുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ഒരുവേള ലിസിയുടെ അമ്മ ഏലിയാമ്മ മകൾക്ക് പ്രിയദർശനുമായി അടുപ്പമുണ്ടാവാതിരിക്കാൻ ഗുണ്ടകളെ അയച്ച സാഹചര്യവുമുണ്ടായി. എറണാകുളത്തെ 'പകലിൽ പൗർണമി' എന്ന തമിഴ് സിനിമയുടെ സെറ്റിലായിരുന്നു അത്. ലിസി, റഹ്മാൻ, ശിവകുമാർ, രാധിക, കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു അന്ന് ഈ സിനിമയിൽ അഭിനയിച്ചിരുന്നത്. ഒരു ഷൂട്ടിംഗ് ദിവസം ലിസയുടെ അമ്മ കുറച്ചു ഗുണ്ടകളുമായി മകളെ കൊണ്ടുപോകാനെത്തി. അന്ന് അവരെ വിരട്ടി വിട്ടത് നടൻ കൊച്ചിൻ ഹനീഫയും
advertisement
4/6
പ്രിയദർശന്റെയും ലിസിയും ഇടയിലെ വൈരാഗ്യത്തിന്റെയും വഴക്കിന്റെയും മഞ്ഞുമല ഉരുകി ഇപ്പോഴവർ വളരെ നല്ല സൗഹൃദത്തിലാണ്. പരസ്പര ബഹുമാനത്തിലാണ് ഇരുവരും ഇപ്പോൾ സംസാരിക്കുന്നത്. അവർ വേർപിരിഞ്ഞുവെങ്കിലും, മക്കളുടെ കാര്യത്തിൽ ഇരുവരും ചേർന്നായിരുന്നു തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. പ്രിയനെ കാണാറുണ്ടോ എന്ന ആലപ്പി അഷ്‌റഫിന്റെ ചോദ്യത്തിന് സുരേഷ് ബാലാജിയുമായി അദ്ദേഹം വീട്ടിൽ വന്നിരുന്നു എന്നായിരുന്നു ലിസിയുടെ പ്രതികരണം. പ്രാതൽ കഴിച്ചിട്ടാണ് പോയത്. ഇരുവരും ഇനിയും പുനർവിവാഹിതരായിട്ടില്ല. ഈ നിലയ്ക്ക് അവർ ഒന്നിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കും. അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന പ്രത്യാശയുണ്ട് ആലപ്പി അഷ്‌റഫിന്റെ വാക്കുകൾക്ക്
advertisement
5/6
'ഓടരുതമ്മാവാ ആളറിയാം' സിനിമയുടെ സെറ്റിൽ ഒരു നായികയും സംവിധായകനും തമ്മിലെ ബന്ധം മാത്രമായിരുന്നു തങ്ങൾ തമ്മിൽ എന്ന് ലിസി ഒരിക്കൽ വിശദീകരിച്ചിരുന്നു. ലിസിയുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പ്രിയദർശൻ മറുപടി കൊടുക്കും. ഷൂട്ട് പുരോഗമിച്ചു വന്നതും, പ്രിയദർശൻ മനസിലെ പ്രണയം തുറന്നു പറഞ്ഞു. തന്റെ ഇഷ്‌ടം ലിസിയും. വെളിപ്പെടുത്തിയ ഇഷ്‌ടത്തിൽ തീവ്രത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല എന്ന് ലിസി. പ്രിയദർശന് ലിസിയെക്കാൾ പത്തു വയസ് കൂടുതലുണ്ട്
advertisement
6/6
കൗമാരക്കാരിയായ തന്റെ നായികയ്ക്ക് ചോക്കലേറ്റും ഐസ്ക്രീമുമായി സെറ്റിൽ വരുമായിരുന്നു പ്രിയദർശൻ. പിന്നീടുള്ള ആറു വർഷങ്ങളിൽ ലിസി 22 സിനിമകളിൽ വേഷമിട്ടു. ഒരുദിവസം പ്രിയദർശൻ ഷൂട്ടിങ്ങിനായി മാലിദ്വീപിലേക്ക് പുറപ്പെട്ടു. തിരികെയെത്തിയ പ്രിയദർശന്റെ കയ്യിൽ ബീജ് നിറത്തിൽ ഒരു സാരിയുണ്ടായിരുന്നു. ലിസിക്കുള്ള സമ്മാനമായിരുന്നു അത്. ആ സമ്മാനം ഒരിക്കലും മറന്നിട്ടില്ല എന്ന് ലിസി. 1990 ഡിസംബർ 13ന് ലിസിയും പ്രിയദർശനും വിവാഹിതരായി
മലയാളം വാർത്തകൾ/Photogallery/Buzz/
Priyadarshan Lissy | അവർ ഒന്നിക്കുമോ? അന്ന് 16 വയസുള്ള ലിസിയെ പ്രണയിച്ച് പാട്ടിലാക്കാൻ പ്രിയദർശൻ പയറ്റിയ അടവ്
Open in App
Home
Video
Impact Shorts
Web Stories