ആനപ്പുറത്തിരുന്നാൽ ആരെയും പേടിക്കണ്ടേ? പൂർണ നഗ്നയായി ആനയുടെ പുറത്തിരുന്ന മോഡലിന് രൂക്ഷവിമർശനം
- Published by:user_57
- news18-malayalam
Last Updated:
ആനപ്പുറത്ത് വിവസ്ത്രയായി ഇരുന്ന് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു ഇവർ
advertisement
1/6

ആനപ്പുറത്ത് പൂർണ്ണ നഗ്നയായി പോസ് ചെയ്ത് വീഡിയോ ഇട്ട മോഡലിന് രൂക്ഷ വിമർശനം. 22 കാരിയായ അലീസ്യ കഫെൽനിക്കോവയാണ് വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ ആനയുടെ മുകളിൽ കയറി ഈ പ്രകടനം വീഡിയോയായി ചിത്രീകരിച്ചത്
advertisement
2/6
മുൻ ടെന്നീസ് താരം യേവ്‌ജേനി കഫെൽനിക്കോവിന്റെ മകളാണ് ഇവർ. ഫെബ്രുവരി 13 നാണ് വിമർശന വിധേയമായ വീഡിയോ ഇവർ പോസ്റ്റ് ചെയ്‌തത്. 'നാച്ചുറൽ വൈബ്‌സ്' എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഈ രംഗം സോഷ്യൽ മീഡിയയിൽ എത്തിയത് (തുടർന്ന് വായിക്കുക)
advertisement
3/6
റഷ്യക്കാരിയായ ഇവർ ജനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടിയും വന്നു. പണമുണ്ടെന്നു കരുതി ആനയുടെ മുകളിൽ കയറി എന്തും കാട്ടാമോ എന്നും ചോദ്യമുയർന്നു. ആനയെ മാനിക്കാതെയുള്ള പ്രവർത്തിയാണിത് ഇതെന്നും വിമർശകർ പറഞ്ഞു
advertisement
4/6
സേവ് ദി ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയും പ്രതിഷേധം അറിയിച്ചതായി 'ദി സൺ' റിപ്പോർട്ടിൽ പറയുന്നു
advertisement
5/6
എന്നാൽ താനിത് ആനയോടുള്ള സഹൃദയത്വം കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയാണ് എന്നാണ് മോഡലിന് നൽകാനുണ്ടായിരുന്ന വിശദീകരണം
advertisement
6/6
അലീസ്യ കഫെൽനിക്കോവ്
മലയാളം വാർത്തകൾ/Photogallery/Buzz/
ആനപ്പുറത്തിരുന്നാൽ ആരെയും പേടിക്കണ്ടേ? പൂർണ നഗ്നയായി ആനയുടെ പുറത്തിരുന്ന മോഡലിന് രൂക്ഷവിമർശനം