അമ്മയുടെ സ്നേഹ സമ്മാനം; ദുവയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ദീപികാ പദുക്കോണ്
- Published by:Sarika N
Last Updated:
മകളുടെ പിറന്നാൾ ദിനത്തിൽ നടി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്
advertisement
1/7

നടി ദീപിക പദുക്കോണും (Deepika Padukone) ഭർത്താവ് രൺവീർ സിംഗും (Ranveer Singh) കഴിഞ്ഞ വർഷം സെപ്റ്റംബർ 8-നാണ് അവരുടെ കുഞ്ഞ് മകൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ നവംബർ ഒന്നിന് അവർ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട് ഒരു ചിത്രം പങ്കുവെച്ചിരുന്നു. ദുവാ പദുക്കോണ്‍ സിങ് എന്നാണ് മകൾക്ക് പേരിട്ടത്.
advertisement
2/7
ഇപ്പോഴിതാ, മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ കേക്ക് ഉണ്ടാക്കുന്ന ചിത്രം ദീപിക തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു.
advertisement
3/7
"എൻ്റെ സ്നേഹം പ്രകടിപ്പിക്കുന്ന രീതി? എൻ്റെ മകളുടെ ഒന്നാം പിറന്നാളിന് കേക്ക് ഉണ്ടാക്കുന്നു!" എന്ന കുറിപ്പോടെയാണ് ദീപിക ചിത്രം പോസ്റ്റ് ചെയ്തത്.
advertisement
4/7
അടുത്തിടെ, ദീപിക പദുക്കോൺ LVMH പ്രൈസ് 2025-ൻ്റെ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദീപിക.
advertisement
5/7
കുഞ്ഞിൻ്റെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ ദീപികയും രൺവീറും വളരെ ശ്രദ്ധാലുക്കളാണ്. എന്നാൽ, അടുത്തിടെ ദുവായുടെ മുഖം വ്യക്തമാക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചോർന്നിരുന്നു. മുംബൈ വിമാനത്താവളത്തിൽ വെച്ച് ചിത്രീകരിച്ച ഈ വീഡിയോയിൽ ദീപികയുടെ മടിയിലിരിക്കുന്ന ദുവായുടെ മുഖം വ്യക്തമായി കാണാമായിരുന്നു. ഇത് ആരാധകരെ രോഷാകുലരാക്കി. പലരും ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വിശേഷിപ്പിച്ചു.
advertisement
6/7
വീഡിയോ ചിത്രീകരിക്കുന്ന ആളോട് ദീപിക ദേഷ്യത്തോടെ അത് നിർത്തിവെക്കാൻ ആവശ്യപ്പെടുന്നത് ഈ വീഡിയോയിൽ കാണാമായിരുന്നു. അതുവരെ പാപ്പരാസികൾ താരദമ്പതികളുടെ അഭ്യർത്ഥന മാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ദമ്പതികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള ഈ പ്രവൃത്തി ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു.
advertisement
7/7
രൺവീർ സിംഗ് ധുരന്ധർ, ഡോൺ 3 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ്. അമ്മയായതിന് ശേഷം ദീപിക അറ്റ്ലിയുടെ പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. അല്ലു അർജുനാണ് ഈ ചിത്രത്തിലെ നായകൻ.
മലയാളം വാർത്തകൾ/Photogallery/Buzz/
അമ്മയുടെ സ്നേഹ സമ്മാനം; ദുവയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ദീപികാ പദുക്കോണ്