TRENDING:

Parvathy Thiruvothu| എന്നെ ആളുകൾ വെറുക്കുന്നതും ഞാനിപ്പോൾ ഇഷ്ടപ്പെടുന്നു! ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പാർവ്വതി തിരുവോത്ത്

Last Updated:
സിം​ഗിൾ ആയി ഇരിക്കുന്നതിൽ ഞാൻ വളരെ ഹാപ്പിയാണ്. എനിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കാൻ ഞാൻ തന്നെ മാർക്കറ്റിൽ പോകുന്നു.
advertisement
1/6
എന്നെ ആളുകൾ വെറുക്കുന്നതും ഞാനിപ്പോൾ ഇഷ്ടപ്പെടുന്നു! ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പാർവ്വതി തിരുവോത്ത്
തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ പാർവ്വതി തിരുവോത്ത് കടന്നു പോകുന്നത്. ഉള്ളൊഴുക്ക്, മനോരഥങ്ങൾ ഇപ്പോഴിതാ തങ്കലാനും. പാർവ്വതിയെ സംബന്ധിച്ച് കരിയറിൽ വിജയപരാജയങ്ങൾ ഒരുപോലെ നേരിട്ട വ്യക്തിയാണ്.
advertisement
2/6
18 വർഷമായി പാർവ്വതി തന്റെ അഭിനയ ജീവിതം ആരംഭിച്ചിട്ട്. ഈ കാലങ്ങളത്രയും ഒരു അഭിനേത്രി എന്നതിലപ്പുറം തന്നിലെ വ്യക്തിയേയും നിലപാടുകളേയും സമൂഹത്തിന് മുന്നിൽ തുറന്ന് കാണിക്കുവാൻ താരം ഭയന്നിട്ടില്ല.
advertisement
3/6
എന്നാൽ അഭിനയത്തിലേക്ക് കടന്നു വന്നപ്പോഴുള്ള പാർവ്വതിയല്ല താനെന്ന് പറയുകയാണ് താരം. എന്നിരുന്നാലും അന്നും ഇന്നും ഒരു പോലെ തുടരുന്ന ചില കാര്യങ്ങളുണ്ടെന്നും പാർവ്വതി പറയുന്നു. താനിപ്പോഴും തനിച്ചാണ് ജീവിക്കുന്നത്. എനിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കാൻ ഞാൻ തന്നെ മാർക്കറ്റിൽ പോകുന്നു.
advertisement
4/6
സിം​ഗിൾ ആയി ഇരിക്കുന്നതിൽ ഞാൻ വളരെ ഹാപ്പിയാണ്. വർഷത്തിലെ 365 ദിവസത്തിൽ രണ്ടോ മൂന്നോ മാസം മാത്രമാണ് ഞാൻ ജോലി ചെയ്യുന്നത്. ബാക്കി ദിവസങ്ങളിൽ ഞാൻ വീട്ടിൽ ഇരിക്കുന്നു. സൂഹൃത്തുക്കൾക്കൊപ്പം എൻജോയ് ചെയ്യുന്നു.
advertisement
5/6
ഞാൻ ജീവിതത്തിൽ ഒരിക്കലും വിജയത്തെക്കുറിച്ച് ചിന്തിക്കാറില്ല. എന്റെ ജോലി ചെയ്യുന്നു അതിൽ നിന്നും എന്ത് റിസൽട്ട് ലഭിക്കുന്നുവോ അതിൽ താൻ സംപൃപ്തയാണെന്നും പാർവ്വതി പറഞ്ഞു.
advertisement
6/6
തന്നെ ആളുകൾ സ്നേഹിക്കപ്പെടുന്നതിൽ സന്തോഷമാണെന്നും അതുപോലെ തന്നെ വെറുക്കുന്നതിലും ആരോടും പരിഭവമില്ല. ആളുകൾ തന്നെ വെറുക്കുന്ന സാഹചര്യവും ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് താരം പറഞ്ഞു. തമിഴ് യൂട്യൂബ് ചാനലായ ദി രമ്യ ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർവ്വതി ഇക്കാര്യങ്ങൾ പറഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Parvathy Thiruvothu| എന്നെ ആളുകൾ വെറുക്കുന്നതും ഞാനിപ്പോൾ ഇഷ്ടപ്പെടുന്നു! ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പാർവ്വതി തിരുവോത്ത്
Open in App
Home
Video
Impact Shorts
Web Stories