രശ്മികയല്ല ! വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രത്തില്‍ മലയാളി നായിക ?
- Published by:Arun krishna
- news18-malayalam
Last Updated:
ചിത്രത്തിലെ നായികയായി മലയാളി താരം മമിത ബൈബുവിനെ അണിയറക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
advertisement
1/10

തുടര്‍പരാജയങ്ങളില്‍ നിന്ന് കരയാറുള്ള തീവ്ര ശ്രമത്തിലാണ് തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട. അവസാനം റിലീസായ ഫാമിലി സ്റ്റാറും പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത് ആരാധകരെയും നിരാശപ്പെടുത്തി.
advertisement
2/10
ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലെ വിജയ് ദേവരക്കൊണ്ട- രശ്മിക മന്ദാന താരജോഡി തീര്‍ത്ത കോമ്പിനേഷന്‍ സിനിമയുടെ വിജയത്തിനും കാരണമായി.
advertisement
3/10
പിന്നാലെ സമാന്തയും അനന്യ പാണ്ഡെയും മൃണാള്‍ താക്കൂറുമൊക്കെ താരത്തിന് നായികമാരായെത്തിയെങ്കിലും സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.
advertisement
4/10
അനിമലിന്‍റെ വിജയത്തിന് ശേഷം താരമൂല്യം ഉയര്‍ന്ന രശ്മിക മന്ദാന പുതിയ പ്രൊജക്ടുകളുമായി മുന്നോട്ട് പോവുകയാണ്. അല്ലു അര്‍ജുന്‍റെ പുഷ്പ 2ലും രശ്മികയാണ് നായിക.
advertisement
5/10
സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ ഒരു മികച്ച അവസരം വിജയ് ദേവരക്കൊണ്ടയെ തേടിയെത്തിയിട്ടുണ്ട്.നാനി നായകനായി തെലുങ്കിലടക്കം വലിയ വിജയം നേടിയ ജേഴ്സിയുടെ സംവിധായകന്‍ ഗൗതം ടിന്നനൂരിനൊപ്പം വിജയ് പുതിയ ചിത്രം ചെയ്യാനൊരുങ്ങുകയാണ്.
advertisement
6/10
വി ഡി 12 എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നടൻ ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കേശവ് ദീപക്, മണികണ്ഠ വാരണാസി എന്നിവരും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സിത്താര എൻ്റർടെയ്ൻമെൻ്റാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
7/10
നവീൻ നൂലി ചിത്രത്തിൻ്റെ എഡിറ്റർ, അനിരുദ്ധ് രവിചന്ദർ വിഡി 12 ൻ്റെ മുഴുവൻ പശ്ചാത്തല സംഗീതവും സംഗീതവും ഒരുക്കുന്നുവെന്നാണ് വിവരം. ഗിരീഷ് ഗംഗാധരൻ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
8/10
ചിത്രത്തിലെ നായികയായി മലയാളി താരം മമിത ബൈബുവിനെ അണിയറക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. പ്രേമലു തെലുങ്കില്‍ അടക്കം നേടിയ വന്‍ വിജയം മമിതയ്ക്ക് തെലുങ്ക് സിനിമാ ലോകത്തേക്ക് ഒരു വമ്പന്‍ എന്‍ട്രി ഒരുക്കുന്നു എന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
advertisement
9/10
പ്രേമലുവിന് പിന്നീലെ തമിഴില്‍ ജി.വി പ്രകാശ് കുമാറിനൊപ്പം റിബല്‍ എന്നൊരു ചിത്രത്തിലും മമിത അഭിനയിച്ചിരുന്നു. ചിത്രം റിലീസ് ചെയ്ത് അധികം നാളുകള്‍ കഴിയും മുന്‍പെ ഒടിടിയില്‍ എത്തിയെങ്കിലും മമിതയെ തമിഴ് സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
advertisement
10/10
പ്രേമലുവിന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി ഹൈദരബാദിലെത്തിയ മമിതയെ ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ എസ്എസ് രാജമൗലി പ്രശംസിച്ചിരുന്നു. കൂടാതെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മുന്‍പില്‍ താരം തെലുങ്കില്‍ സംസാരിച്ചതും മമിതയെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയാക്കി.
മലയാളം വാർത്തകൾ/Photogallery/Buzz/
രശ്മികയല്ല ! വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രത്തില്‍ മലയാളി നായിക ?