Rashmika Mandana|രശ്മിക മന്ദാനയ്ക്ക് ഇനി പുതിയ കർത്തവ്യം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ സുരക്ഷാ അംബാസഡറായി തിരഞ്ഞെടുത്തു
- Published by:ASHLI
- news18-malayalam
Last Updated:
വീഡിയോ സന്ദേശത്തിലൂടെയാണ് രശ്മിക മന്ദാന പുതിയ ചുമതല സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്
advertisement
1/7

ചുരുങ്ങിയ സിനിമകളിലൂടെ വലിയൊരു ആരാധക നിര തന്നെ സൃഷ്ടിച്ച നടിയാണ് രശ്മിക മന്ദാന. 1996 ഏപ്രിൽ 5 ന് ജനിച്ച താരത്തിന് 28 വയസ്സാണ്. കന്നട ചിത്രമായ റൊമാന്റിക് പാർട്ടിയിലൂടെയാണ് നടി അഭിനയരംഗത്തേക്ക് എത്തുന്നത്.
advertisement
2/7
തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച നടിക്ക് 2018ൽ പുറത്തിറങ്ങിയ ഗീതാഗോവിന്ദം എന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള ഫിലിം അവാർഡ് ലഭിച്ചു.
advertisement
3/7
പിന്നീട് പുഷ്പ ദി റെയ്സ്, സീതാ രാമം, അനിമൽ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ മേഖലയിൽ അഭിനയത്രി എന്ന തന്റെ നില ഉറപ്പിച്ചു. ഇപ്പോഴിതാ താരത്തെ തേടി മറ്റൊരു കർത്തവ്യം കൂടി എത്തിയിരിക്കുകയാണ്.
advertisement
4/7
സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസിഡറായി രശ്മിക മന്ദാനയെ നിയോഗിച്ച് ഇന്ത്യൻ സൈബർ കോർഡിനേഷൻ സെന്റർ.
advertisement
5/7
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ സംവിധാനത്തിൽ സൈബർ ലോകത്തെ ഭീഷണികളെ കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി താരം നേതൃത്വം നൽകും.
advertisement
6/7
വീഡിയോ സന്ദേശത്തിലൂടെയാണ് രശ്മിക മന്ദാന പുതിയ ചുമതല സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.നമുക്കും നമ്മുടെ ഭാവി തലമുറക്കും വേണ്ടി സൈബറിടം സുരക്ഷിതമാക്കുന്നതിനായി ഒന്നിക്കാം എന്ന വാചകത്തോടെയാണ് രശ്മിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement
7/7
സൈബർ ലോകത്തെ ഭീഷണികളെ പറ്റി അവബോധം സൃഷ്ടിക്കുവാനും സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരകളാകാതെ പരമാവധി ആളുകളെ സംരക്ഷിക്കുവാൻ താനും ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് അംബാസിഡർ പദവി തിരഞ്ഞെടുതെന്നും രശ്മിക വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Buzz/
Rashmika Mandana|രശ്മിക മന്ദാനയ്ക്ക് ഇനി പുതിയ കർത്തവ്യം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ സുരക്ഷാ അംബാസഡറായി തിരഞ്ഞെടുത്തു