TRENDING:

'ബസന്തിയിൽ നിന്നും അമൃതയിലേക്കുള്ള ദൂരം'; 8 വർഷം കൊണ്ടുണ്ടായ മാറ്റം പങ്കുവെച്ച് താരം

Last Updated:
പഴയ ഫോട്ടോയിലെ അമൃതയും പുതിയ  ചിത്രത്തിലെ അമൃതയും തമ്മിൽ വലിയൊരു മാറ്റം നടി പങ്കുവെച്ച ചിത്രത്തിൽ കാണാം
advertisement
1/6
'ബസന്തിയിൽ നിന്നും അമൃതയിലേക്കുള്ള ദൂരം'; 8 വർഷം കൊണ്ടുണ്ടായ മാറ്റം പങ്കുവെച്ച് താരം
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം പിന്നീട് നിരവധി ഷോകളിലും മിനിസ്ക്രീനിലെ മറ്റ് പരമ്പരകളിലും വെബ് സീരിസിലുമെല്ലാം അഭിനയിച്ചു.
advertisement
2/6
മോ‍ഡലിങ്ങിലും സജീവമായ അമൃത സോഷ്യൽമീഡിയ പേജുകളിൽ മാത്രമല്ല യുട്യൂബ് ചാനലുമായും സജീവമാണ്. ഇരുപത്തിയഞ്ചുകാരിയായ അമൃത പങ്കിട്ട ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
advertisement
3/6
വർഷങ്ങൾക്ക് മുമ്പുള്ള തന്റെ ഒരു ചിത്രത്തോടൊപ്പം തന്റെ പുതിയൊരു വീഡിയോ കൂടി ചേർത്ത് സ്ട്ര​ഗിൾ ഇല്ലെങ്കിൽ പുരോ​ഗതിയുണ്ടാകില്ലെന്നാണ് അമൃത കുറിച്ചത്. പഴയ ഫോട്ടോയിലെ അമൃതയും പുതിയ  ചിത്രത്തിലെ അമൃതയും തമ്മിൽ വലിയൊരു മാറ്റം നടി പങ്കുവെച്ച ചിത്രത്തിൽ കാണാം.
advertisement
4/6
നടിയുടെ മാറ്റം കണ്ട് അമൃതയാണെന്ന് പോലും മനസിലാകുന്നില്ലെന്നാണ് ആരാധകർ കുറിച്ചത്. പഴയ ഫോട്ടോയിൽ ഇരുനിറവുള്ള മുഖവും നാടൻ ഹെയർ സ്റ്റൈലുമായി സാരി ചുറ്റി നിൽക്കുന്ന അമൃതയാണുള്ളത്. വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രമാണ് അമൃതയാണെന്ന് തിരിച്ചറിയാൻ കഴിയു.
advertisement
5/6
പുതിയ ഫോട്ടോയിൽ വെളുത്ത് തുടുത്ത മുഖവും നിറയെ ആഭരണങ്ങളും അണിഞ്ഞ് ചുവന്ന സാരിയിൽ അതീവ സുന്ദരിയായാണ് അമൃത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ പുതിയ വീ‍ഡിയോ പ്രത്യക്ഷപ്പെട്ടതോടെ വെളുക്കാനും സൗന്ദര്യം വെക്കാനുമായി അമൃത എന്താണ് ചെയ്തത് എന്നാണ് കൂടുതലും പേർക്ക് അറിയേണ്ടിയിരുന്നത്.
advertisement
6/6
വെളുക്കാനായി നടി ഗ്ലൂട്ടാത്തിയോൺ എടുത്തോയെന്ന സംശയവും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. കാലം ആളുകളിൽ മാറ്റം വരുത്തുമെന്ന് അറിയാം. ഇങ്ങനെ മാറ്റുമെന്നത് അതിശയമായി തോന്നുന്നുവെന്നാണ് അമൃതയുടെ വീഡിയോയ്ക്ക് ഒരാൾ കുറിച്ച കമന്റ്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ബസന്തിയിൽ നിന്നും അമൃതയിലേക്കുള്ള ദൂരം'; 8 വർഷം കൊണ്ടുണ്ടായ മാറ്റം പങ്കുവെച്ച് താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories