TRENDING:

പൊതു വേദിയിലെത്തുന്നത് അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച്; ശോഭിത ​ഗർഭിണിയാണെന്ന് സൂചന

Last Updated:
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശോഭിതയുടെ വസ്ത്രധാരണത്തിന് വന്ന വ്യത്യാസമാണ് അഭ്യൂഹങ്ങൾ പ്രചരിക്കാനുള്ള കാരണം
advertisement
1/6
പൊതു വേദിയിലെത്തുന്നത് അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച്; ശോഭിത ​ഗർഭിണിയാണെന്ന് സൂചന
സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായ വിവാഹമായിരുന്നു നാ​ഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. വിവാഹം കഴിഞ്ഞ് ഏകദേശം ആറുമാസം ആകുന്നതോടെ ഇവരുടെ ജീവിതത്തെ കുറിച്ചുള്ള പുതിയൊരു അഭ്യൂഹമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ശോഭിത ​ഗർഭിണിയാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
advertisement
2/6
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശോഭിതയുടെ വസ്ത്രധാരണത്തിന് വന്ന വ്യത്യാസമാണ് അഭ്യൂഹങ്ങൾ പ്രചരിക്കാനുള്ള കാരണം. മേയ് ഒന്നാം തീയതി മുംബയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെെൻമെന്റ് സമ്മിറ്റിന് ശോഭിത എത്തിയിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
advertisement
3/6
അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് ശോഭിത പൊതുവേദിയിൽ എത്തിയിരുന്നത്. ​കൂടാതെ, അധികവും സാരിയും ധരിച്ചാണ് ശോഭിത പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ, നടി അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചത് പുറത്തറിയാതിരിക്കാനാണെന്നാണ് ആരാധകരിൽ ചിലർ കമന്റുകളിലൂടെ അറിയിച്ചത്.
advertisement
4/6
താരങ്ങൾ തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നും ചിലർ സോഷ്യൽമീഡിയയിൽ‌ കുറിച്ചു. എന്നാൽ, വിഷയത്തിൽ ഇതുവരെ ഇരുവരും ഇതിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
advertisement
5/6
എന്നാൽ, അഭ്യൂഹങ്ങൾ തെറ്റാണെന്നും ശോഭിത തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്നുമാണ് ചില ആരാധകർ കമന്റിലൂടെ അറിയിച്ചിരുന്നു.
advertisement
6/6
വർഷങ്ങൾക്ക് നീണ്ട പ്രണയത്തിനൊടുവിൽ 2024 ഡിസംബറിലാണ് നാഗചെെതന്യയും നടി ശോഭിത ധുലീപാലയുടെയും വിവാഹം. സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു നാ​ഗചൈതന്യ ശോഭിതയെ വിവാഹം കഴിച്ചത്. 2017-ലായിരുന്നു സാമന്തയുടെയും നാ​ഗ ചൈതന്യയുടെയും വിവാഹം. 2021-ൽ ഇരുവരും വേർപരിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
പൊതു വേദിയിലെത്തുന്നത് അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച്; ശോഭിത ​ഗർഭിണിയാണെന്ന് സൂചന
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories