ARM|മമിത പണ്ടേ സൂപ്പറല്ലേ...! ARM ൽ മമിത ബൈജുവിന്റെ പങ്കാളിത്തത്തിന് നന്ദിയറിയിച്ച് ടൊവിനോ തോമസ്
- Published by:ASHLI
- news18-malayalam
Last Updated:
സ്ക്രീനിൽ കാണാൻ കഴിയുന്നില്ലെങ്കിലും ARM ഇത്ര റിയലിസ്റ്റിക് ആയതിൽ മമിത ബൈജുവിന്റെ പങ്ക് വളരെ വലുതാണ്
advertisement
1/5

ടോവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അജയന്റെ രണ്ടാം മോഷണം(Ajayante randam moshanam ARM) തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
advertisement
2/5
ഇപ്പോഴിതാ പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും മലയാളികളുടെ പ്രിയതാരമായ മമിത ബൈജു(Mamitha Baiju) വിന് അജയന്റെ രണ്ടാം മോഷണ (Ajayante randam moshanam ARM) ത്തിൽ ഉള്ള പങ്കാളിത്തത്തിന് നന്ദി അറിയിച്ചു എത്തിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്(Tovino Thomas).
advertisement
3/5
സ്ക്രീനിൽ കാണാൻ കഴിയുന്നില്ലെങ്കിലും ARM ഇത്ര റിയലിസ്റ്റിക് ആയതിൽ മമിത ബൈജു(Mamitha Baiju)വിന്റെ പങ്ക് വളരെ വലുതാണ്. കാരണം ചിത്രത്തിൽ നായികയായി എത്തിയ തെലുങ്ക് നടി കൃതിക്ക് ശബ്ദം നൽകിയിരിക്കുന്നത് മമിതാ ബൈജുവാണ്(Mamitha Baiju).
advertisement
4/5
തന്റെ ആദ്യ മലയാള സിനിമയായിട്ടും കൃതിയുടെ കഥാപാത്രത്തെ ഇത്ര മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ സാധിച്ചത് മമിത ബൈജു(Mamitha Baiju)വിന്റെ കൃത്യതയാർന്ന ഡബ്ബിങ് ആണ്. അതിന് അഭിനന്ദനവും നന്ദിയും അറിയിക്കുകയാണ് ടോവിനോ(Tovino Thomas).
advertisement
5/5
താനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തതെന്ന് അറിയുന്നതെന്നും. അപ്പോൾ തന്നെ മെസ്സേജ് അയച്ച് കലക്കി എന്ന് പറഞ്ഞ് നന്ദി പറയുകയും ചെയ്തു എന്ന് ടോവിനോ(Tovino Thomas) യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
ARM|മമിത പണ്ടേ സൂപ്പറല്ലേ...! ARM ൽ മമിത ബൈജുവിന്റെ പങ്കാളിത്തത്തിന് നന്ദിയറിയിച്ച് ടൊവിനോ തോമസ്