TRENDING:

Vismaya Mohanlal | ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു എന്ന് വിസ്മയ മോഹൻലാൽ; അവൻ ഒരു സുന്ദരക്കുട്ടനാണ് എന്ന് താരപുത്രി

Last Updated:
ചിത്രങ്ങൾ സഹിതമാണ് വിസ്മയയുടെ പോസ്റ്റ്
advertisement
1/9
ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു എന്ന് വിസ്മയ മോഹൻലാൽ; അവൻ ഒരു സുന്ദരക്കുട്ടനാണ് എന്ന് താരപുത്രി
മിടുക്കിയാണ് നടൻ മോഹൻലാലിൻറെ പുത്രി വിസ്മയ (Vismaya Mohanlal). വിദേശവാസത്തിനിടെയുള്ള ചില ചിത്രങ്ങൾ വിസ്മയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. സഹോദരൻ പ്രണവിനെ പോലെ ലളിത ജീവിതം ഇഷ്‌ടപ്പെട്ടുന്ന വ്യക്തിയാണ് വിസ്മയ എന്ന മായ. പ്രകൃതിയെ സ്നേഹിക്കുന്ന, അതിനോടിണങ്ങി ജീവിക്കുന്ന വ്യക്തി കൂടിയാണ് മായ
advertisement
2/9
സർവോപരി എഴുത്തുകാരി എന്ന് പറഞ്ഞില്ലെങ്കിൽ പൂർണമാവില്ല. 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന പേരിൽ വിസ്മയ ഒരു കവിതാസമാഹാരം എഴുതി. ഇംഗ്ലീഷിലെ പുസ്തകം 'നക്ഷത്രധൂളികൾ' എന്ന പേരിൽ മലയാളത്തിൽ വായിക്കാം. മായയുടെ പുതിയ വിശേഷം ഒരെണ്ണം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടു (തുടർന്ന് വായിക്കുക)
advertisement
3/9
മായ ഏറ്റവും സ്നേഹിക്കുന്ന ഒരു വിഭാഗമുണ്ട്. അവരെ കുഞ്ഞുങ്ങൾ എന്നാണ് വിസ്മയ വിളിക്കുന്നത് പോലും. 'ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു, അവനൊരു സുന്ദരക്കുട്ടനാണ്' എന്നാണ് വിസ്മയ കുറിച്ചത്. ഒപ്പം ചിത്രങ്ങളുമുണ്ട്
advertisement
4/9
കാസ്പെറോ എന്നാണ് അവന്റെ പേര്. സുന്ദരനാണെന്ന് പറഞ്ഞിട്ടും വിസ്മയ അവന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ദൂരെ സൂര്യാസ്തമയം നോക്കിയിരിക്കുകയാണ് മിടുക്കനായ ഈ പട്ടിക്കുട്ടി
advertisement
5/9
മുഖത്തിന്റെ സൈഡ്‌വ്യൂ നൽകിയ ചിത്രവും കൂടിയുണ്ട്. അതുകണ്ടാൽ അവൻ വിസ്മയ പറഞ്ഞതുപോലെതന്നെ മിടുക്കനും സുന്ദരനുമാണ് എന്നറിയാൻ സാധിക്കും. വിസ്മയയുടെ പേജിൽ വളർത്തുനായ്ക്കളുടെ വേറെയും ചിത്രങ്ങളുണ്ട്
advertisement
6/9
അവയ്ക്കൊപ്പം കളിക്കുകയും, അവയെ ഓമനിക്കുകയും ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്നയാളാണ് വിസ്മയ എന്ന് ചിത്രങ്ങൾ പറയും. അച്ഛൻ മോഹൻലാലിന് പ്രിയം പൂച്ചകളോടാണ് എങ്കിൽ നായ്ക്കളോടാണ് മകൾക്ക് സ്നേഹം
advertisement
7/9
ഇടയ്ക്ക് തായ്‌ലൻഡിൽ പോയി മോതായ് ചെയ്ത്, ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു. കഠിന പരിശ്രമത്തിലൂടെയാണ് വിസ്മയ അത്തരമൊരു നേട്ടം കൈവരിച്ചത്
advertisement
8/9
നാട്ടിൽ കുടുംബം മുഴുവൻ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. കോപ്പികളിൽ ഒരെണ്ണം കളിക്കൂട്ടുകാരൻ കൂടിയായ ചാലു ചേട്ടൻ എന്ന് വിളിക്കുന്ന ദുൽഖർ സല്മാന് അയച്ചുകൊടുക്കുകയും ചെയ്‌തു
advertisement
9/9
തന്റെ പുസ്തകത്തിന്റെ ഒപ്പം വിസ്മയ മോഹൻലാൽ. പുസ്തകം ആമസോണിൽ വില്പനയ്ക്കുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Vismaya Mohanlal | ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു എന്ന് വിസ്മയ മോഹൻലാൽ; അവൻ ഒരു സുന്ദരക്കുട്ടനാണ് എന്ന് താരപുത്രി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories