TRENDING:

പുതുതായി വാങ്ങിയ വീടിന്റെ കുളിമുറിയിൽ കയറിയ യുവതിയെ കാത്തിരുന്നത് ഒളിക്യാമറയും ടു വേ മിററും

Last Updated:
എല്ലാവർക്കും സംശയമായതോടെ അന്നാബെല്‍ മൈക്കല്‍സൺ എന്ന പതിനെട്ടുകാരി കണ്ണാടി ഇളക്കിമാറ്റി. കണ്ണാടിക്കു മുന്നിൽ ‌ഒരു ക്യാമറ. കൂടാതെ കണ്ണാടിയാകട്ടെ ടു വേയും.
advertisement
1/8
പുതുതായി വാങ്ങിയ വീടിന്റെ കുളിമുറിയിൽ കയറിയ യുവതിയെ കാത്തിരുന്നത് ഒളിക്യാമറയും ടു വേ മിററു
.പുതുതായി വാങ്ങിയ വീട്ടിൽ താമസമാക്കിയ കുടുംബ കുളിമുറിയിലെ ക്യാമറ കണ്ട് ഞെട്ടിപ്പോയി.കുളിമുറിയിലെ കണ്ണാടിയിൽ എന്തോ അസാധാരണത്വമുണ്ടെന്ന സംശയം നേരത്തെ തന്നെ കുടുംബാംഗങ്ങൾക്കുണ്ടായിരുന്നു. എല്ലാവർക്കും സംശയമായതോടെ അന്നാബെല്‍ മൈക്കല്‍സൺ എന്ന പതിനെട്ടുകാരി കണ്ണാടി ഇളക്കിമാറ്റി. കണ്ണാടിക്കു മുന്നിൽ ‌ഒരു ക്യാമറ. കൂടാതെ കണ്ണാടിയാകട്ടെ ടു വേയും. ഈ സംഭവം ശരിക്കും ഞെട്ടിച്ചുകളഞ്ഞെന്ന് യുവതി ഉദ്ധരിച്ച് 'മിറർ' റിപ്പോർട്ട് ചെയ്യുന്നു.
advertisement
2/8
കണ്ണാടി ഘടിപ്പിച്ചിരുന്ന ചുമരിനപ്പുറം ഒരു ചെറിയ മുറിയും ക്യാമറ ഘടിപ്പിക്കുന്ന വയറുകളും. കൂടാതെ കണ്ണാടിയാകട്ടെ ടൂ വേയും. അതുകൊണ്ടു തന്നെ അപ്പുറത്തു നിൽക്കുന്നയാൾക്ക് കുളിമുറിയിലെ ദൃശ്യങ്ങൾ നന്നായി കാണാനുമാകും.
advertisement
3/8
പുതിയ വീട്ടിലേക്ക് താമസം മാറി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അന്നാബെല്ലിന്റെ അച്ഛന്‍ മൈക്കല്‍സൺ ഈ വീട്ടിൽ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് മറ്റു കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.
advertisement
4/8
ഇതിനിടെ ബാത്ത്റൂമിന്റെ ചുമരില്‍ തൂക്കിയിരുന്ന കണ്ണാടി ഇളക്കി മാറ്റാൻ സാധിക്കാത്തത് സംശയം ഇരട്ടിയാക്കി. ഇതോടെ എങ്ങനെയും കണ്ണാടി ഇളക്കി മാറ്റാൻ തീരുമാനിച്ചു. എന്നാൽ കണ്ണാടിക്കു പിന്നിൽ ഞെട്ടിക്കുന്ന കാഴ്ചകളാണ് കുടുംബത്തെ കാത്തിരുന്നത്.
advertisement
5/8
കണ്ണാടി നീക്കം ചെയ്തപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ചകളുടെ വീഡിയോ അന്നാബെൽ ടിക് ടോക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.
advertisement
6/8
വീട്ടിൽ എന്തിനാണ് ഇത്തരമൊരു സംവിധാനം ഉണ്ടാക്കിയതെന്ന ആശങ്കയിലാണ് കുടുംബം. ഏതായാലും സംഭവം പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
advertisement
7/8
അന്നാബെൽ പങ്കുവച്ച ദൃശ്യങ്ങളിൽ നിന്നും
advertisement
8/8
അന്നാബെൽ പങ്കുവച്ച ദൃശ്യങ്ങളിൽ നിന്നും
മലയാളം വാർത്തകൾ/Photogallery/Buzz/
പുതുതായി വാങ്ങിയ വീടിന്റെ കുളിമുറിയിൽ കയറിയ യുവതിയെ കാത്തിരുന്നത് ഒളിക്യാമറയും ടു വേ മിററും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories