TRENDING:

മാറിടത്തിൽ രൂപമാറ്റം വരുത്താൻ ശസ്ത്രക്രിയയ്ക്ക് വിധേയയായി; ഒടുവിൽ നിതംബത്തിൽ മാറ്റങ്ങളുമായി മടക്കം

Last Updated:
മാറിടത്തിന് രൂപമാറ്റം വരുത്താൻ പോയ യുവതിക്ക് ആശുപത്രിയിൽ നിന്നും വലുപ്പമേറിയ നിതംബമാണ് മാറ്റമായി ലഭിച്ചത്
advertisement
1/7
മാറിടത്തിൽ രൂപമാറ്റം വരുത്താൻ ശസ്ത്രക്രിയയ്ക്ക് വിധേയയായി;  ഒടുവിൽ നിതംബത്തിൽ മാറ്റങ്ങൾ
മാറിടത്തിൽ രൂപമാറ്റം വരുത്താൻ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് മടങ്ങിപ്പോകേണ്ടി വന്നത് അമിത വലുപ്പമുള്ള നിതംബവുമായി. സൈക്കോളജിസ്റ്റായ യുവതിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇപ്പോൾ കുടുംബവും ജോലിയും മനസ്സമാധാനവും എല്ലാം  സന്തോഷകരമല്ലാത്ത അവസ്ഥയിലാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്  (പ്രതീകാത്മക ചിത്രം)
advertisement
2/7
ശസ്ത്രക്രിയയ്ക്കായി നാല് മണിക്കൂർ വിമാനയാത്ര ചെയ്താണ് യുവതി ഡോക്‌ടറുടെ അടുത്തെത്തിയത്. എന്നാൽ ഡോക്‌ടറുടെ സഹപ്രവർത്തകൻ ആവും ശസ്ത്രക്രിയ ചെയ്യുക എന്ന് മിനിട്ടുകൾക്ക് മുൻപാണ് അവരോടു പറഞ്ഞത്. എന്നാൽ എല്ലാം കഴിഞ്ഞ ശേഷം ബോധം വന്നപ്പോഴാണ് തന്റെ നിതംബത്തിനുണ്ടായ മാറ്റം അവർ മനസ്സിലാക്കിയത് (തുടർന്ന് വായിക്കുക)
advertisement
3/7
വർഷങ്ങൾക്ക് മുൻപ് നടത്തിയ ബ്രെസ്റ് ഇമ്പ്ലാന്റ് നീർക്കെട്ട് വന്നതിനെ തുടർന്ന് മാറ്റാൻ വേണ്ടിയാണ് യുവതി ഡോക്‌ടറെ സമീപിച്ചത്. എന്നാൽ മറ്റൊരാളാവും ശസ്ത്രക്രിയ ചെയ്യുക എന്ന വിവരം തന്നെ അവർക്കു ഓർക്കാപ്പുറത്തുള്ള തിരിച്ചടിയായി  (പ്രതീകാത്മക ചിത്രം)
advertisement
4/7
ലൂബോഫ് ലാഫർ എന്ന 45 കാരിയായ റഷ്യൻ യുവതിക്കാണ് ദാരുണാനുഭവം നേരിടേണ്ടി വന്നത്. ഇപ്പോൾ ഭർത്താവ് ഉറങ്ങുന്ന മുറിയിൽ താൻ കിടക്കാറുപോലുമില്ല എന്നിവർ പറയുന്നു. മാറിടത്തിന് വേണ്ടി മറ്റു ശരീരഭാഗങ്ങളിൽ നിന്നും കൊഴുപ്പെടുക്കും എന്നും, കൂടുതൽ വന്നാൽ അത് നിതംബത്തിലാവും നിക്ഷേപിക്കുക എന്നും ഡോക്‌ടർ പറഞ്ഞിരുന്നു
advertisement
5/7
എന്നാൽ ബോധം വന്ന ശേഷം നോക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിൽ നിതംബം വലുപ്പം വച്ചിരുന്നു. അഞ്ച് മണിക്കൂറുകൾക്കു ശേഷമാണ് ബോധം വീണത്. എന്നാൽ മാറിടങ്ങളിൽ താൻ ഉദ്ദേശിച്ചത് പോലെ മാറ്റങ്ങൾ ഉണ്ടായതുമില്ല
advertisement
6/7
രണ്ടു ലിറ്ററോളം കൊഴുപ്പ് മാറിടത്തിൽ നിറച്ചു എന്ന് ഇവർ പരാതിപ്പെടുന്നു. ഡോക്‌ടറായ ഭർത്താവു പോലും ഇത് കണ്ട് ഭയന്നിരിക്കുകയാണ്
advertisement
7/7
സംഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതും റഷ്യൻ കോടതിയിൽ ഡോക്‌ടർ യുവതിക്കെതിരെ കേസ് കൊടുത്തു. ക്ലിനിക് ഇതേക്കുറിച്ചു പ്രതികരിച്ചില്ല എന്ന് 'ദി മിറർ' റിപ്പോർട്ടിൽ പറയുന്നു. പിന്നീട് റഷ്യൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസ് വഴി പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു യുവതി (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Buzz/
മാറിടത്തിൽ രൂപമാറ്റം വരുത്താൻ ശസ്ത്രക്രിയയ്ക്ക് വിധേയയായി; ഒടുവിൽ നിതംബത്തിൽ മാറ്റങ്ങളുമായി മടക്കം
Open in App
Home
Video
Impact Shorts
Web Stories