നടൻ വിനായകന്റെ ഫേസ്ബുക് പേജിൽ വിചിത്രമായ പോസ്റ്റുകൾ; കാരണം അന്വേഷിച്ച് ആരാധകർ കമന്റ് ബോക്സിൽ
- Published by:user_57
- news18-malayalam
Last Updated:
Actor Vinayakan putting up strange posts on his Facebook wall | കങ്കണ, ലിസി, ഭാഗ്യലക്ഷ്മി തുടങ്ങിയവരുടെ ചിത്രങ്ങൾ വിനായകന്റെ ഫേസ്ബുക് പോസ്റ്റിൽ വന്നിരുന്നു. ഇതിൽ പലതും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു
advertisement
1/6

നടൻ വിനായകന്റെ വിചത്രമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. കാരണമോ, വിവരണമോ ഇല്ലാതെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് വിനായകൻ
advertisement
2/6
ഏറ്റവും അടുത്തായി നടി കങ്കണ റാണട്ടിന്റെ ചിത്രമാണ് വിനായകന്റെ ഫേസ്ബുക് വാളിലുള്ളത്. കഴിഞ്ഞ ദിവസം കങ്കണയുടെ മുംബൈ ഓഫീസ് മുനിസിപ്പൽ കോർപറേഷൻ ഇടിച്ച് നിരത്തിയിരുന്നു. ഇതിലുള്ള പ്രതിഷേധമാണോ, പിന്തുണയാണോ അതോ കങ്കണയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയമാണോ എന്നൊന്നും വ്യക്തമല്ല. മുന്നൂറില്പരം കമന്റ് ഈ പോസ്റ്റിനു താഴെ വന്നതായും കാണിക്കുന്നുണ്ട്
advertisement
3/6
കഴിഞ്ഞ ദിവസങ്ങളിൽ നടി ലിസി, ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേതാവുമായ ഭാഗ്യലക്ഷ്മി എന്നിവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചർച്ചക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പോസ്റ്റുകൾ ഇപ്പോൾ വിനായകന്റെ ടൈംലൈനിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്
advertisement
4/6
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി. മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വിനായകന് നേരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് കാളിയുടെയും അയ്യപ്പന്റേയും ചിത്രങ്ങൾ പ്രൊഫൈൽ ചിത്രവും കവർ ഫോട്ടോയുമാക്കി മാറ്റിയിരുന്നു വിനായകൻ
advertisement
5/6
എന്നാൽ ഇതിനു ശേഷം വനിതാ ആക്ടിവിസ്റ്റുകൾ വിനായകനിൽ നിന്നും ദുരനുഭവം നേരിട്ടെന്ന ആരോപണവുമായി മുന്നോട്ടുവന്നിരുന്നു. സ്ത്രീ വിരുദ്ധമായ കാര്യങ്ങൾ നേരിടേണ്ടി വന്നു എന്നായിരുന്നു ആരോപണം. വിനായകനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു
advertisement
6/6
ഈ വർഷമാദ്യം പുറത്തിറങ്ങിയ 'ട്രാൻസ്' ആണ് വിനായകന്റെ ഏറ്റവും പുതിയ ചിത്രം. ലീല സംവിധാനം ചെയ്യുന്ന 'കരിന്തണ്ടൻ' എന്ന ചിത്രത്തിൽ വിനായകൻ നായക വേഷം ചെയ്യും
മലയാളം വാർത്തകൾ/Photogallery/Film/
നടൻ വിനായകന്റെ ഫേസ്ബുക് പേജിൽ വിചിത്രമായ പോസ്റ്റുകൾ; കാരണം അന്വേഷിച്ച് ആരാധകർ കമന്റ് ബോക്സിൽ