'ദളപതിക്ക് കൈകൊടുത്ത് മമിത'; ശ്രദ്ധയാകർഷിച്ച് 'ദളപതി 69 ' പൂജ ചിത്രങ്ങൾ
- Published by:Sarika N
- news18-malayalam
Last Updated:
വിജയ്‌യുടെ ആരാധികയാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ള നടി 'എ മൊമെന്റ്' എന്ന അടിക്കുറിപ്പോടെയാണ് നടനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
advertisement
1/5

തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമാവുമെന്ന് കരുതപ്പെടുന്ന ദളപതി 69 ന് ചെന്നൈയില്‍ തുടക്കമായിരിക്കുകയാണ്. പൂജ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മലയാളത്തില്‍ നിന്ന് മമിത ബൈജുവും നരേനും പ്രിയ മണിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മമിത.
advertisement
2/5
വിജയ്‌യുടെ ആരാധികയാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ള നടി 'എ മൊമെന്റ്' എന്ന അടിക്കുറിപ്പോടെയാണ് നടനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.മമിതയുടെ പോസ്റ്റ് ഇതിനകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
advertisement
3/5
'എ ഫാൻ ഗേൾ മൊമെന്റ്', 'വാഴ്ത്തുക്കൾ മമിത' എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകൾ. ഐശ്വര്യ ലക്ഷ്‌മി, അന്ന ബെൻ, ആർഷ ബൈജു, അഖില ഭാർഗവൻ, മാത്യു തോമസ് തുടങ്ങിയ സിനിമാതാരങ്ങളും പോസ്റ്റിന് കമന്റിട്ടുണ്ട്.
advertisement
4/5
കഴിഞ്ഞ ദിവസമായിരുന്നു മമിത സിനിമയുടെ ഭാഗമാകുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. മമിതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'മിനി മഹാറാണി മമിത ബൈജു ദളപതി 69 ന്റെ ഭാഗമാകുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു,' എന്നാണ് അണിയറപ്രവർത്തകർ കുറിച്ചത്.
advertisement
5/5
പിന്നാലെ പ്രേമലു എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ മമിത, വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചത് വൈറലാവുകയും ചെയ്തു. വിജയ് അഭിനയം നിർത്തുന്നു എന്ന് കേട്ടപ്പോൾ 'ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ' എന്നാണ് തൻറെ മനസ്സിൽ ആദ്യം വന്ന ചിന്ത. വിജയ് സിനിമകൾ തിയേറ്ററുകളിൽ ആഘോഷമാണ്. അത് മിസ് ചെയ്യും. ഗില്ലി മുതൽ താൻ ഒരു കട്ട ഫാനാണെന്നും മമിത അഭിമുഖത്തിൽ പറയുന്നുണ്ട്. മമിത എന്ന വിജയ് ആരാധികയുടെ സ്വപ്നം യാഥാർത്ഥ്യമായെന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
'ദളപതിക്ക് കൈകൊടുത്ത് മമിത'; ശ്രദ്ധയാകർഷിച്ച് 'ദളപതി 69 ' പൂജ ചിത്രങ്ങൾ