കെട്ടിയോൻ മത്തിയ്ക്ക് മുളക് പുരട്ടുന്നു, പോസ്റ്റിട്ടിട്ട് വേണം ഉപ്പ് പുരട്ടാൻ; വിവാഹവാർഷിക ദിനത്തിൽ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്
- Published by:user_57
- news18-malayalam
Last Updated:
Aswathy Sreekanth celebrates ninth wedding anniversary | ഒൻപതാം വിവാഹ വാർഷികത്തിൽ ജീവിതഗന്ധിയായ പോസ്റ്റുമായി അശ്വതി ശ്രീകാന്ത്
advertisement
1/6

അശ്വതിയും ശ്രീകാന്തും ജീവിതത്തിൽ ഒന്നിച്ചിട്ട് ഇന്ന് ഒൻപതു വർഷങ്ങൾ തികയുന്നു. ഒപ്പം മകൾ പത്മയും. കുറച്ചു ദിവസങ്ങൾ കൂടിക്കഴിഞ്ഞാൽ ഒരാൾ കൂടി വരവായി. അങ്ങനെ രണ്ടു മക്കളും അച്ഛനും അമ്മയും ചേർന്ന കുടുംബം പൂർണ്ണമാകുന്നു. ഈ ഒൻപതാം വിവാഹ വാർഷികത്തിൽ രസകരമായ ,അതേസമയം തന്നെ ജീവിതഗന്ധിയായ, ഒരു പോസ്റ്റുമായി വരികയാണ് അശ്വതി
advertisement
2/6
'9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് 'ഇത്തിരി നാണം പെണ്ണിൻ കവിളിന്' എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും (തുടർന്ന് വായിക്കുക)
advertisement
3/6
കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്‌നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം. 9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു...
advertisement
4/6
ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ്, ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു... ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ... ജീവിതമല്ലേ...പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ...' (പോസ്റ്റ് അവസാനിച്ചു)
advertisement
5/6
അശ്വതി മറ്റേർണിറ്റി ഫോട്ടോഷൂട്ടിൽ മകൾക്കൊപ്പം
advertisement
6/6
അശ്വതി ശ്രീകാന്തിന്റെ മറ്റേർണിറ്റി ഫോട്ടോഷൂട്ട്
മലയാളം വാർത്തകൾ/Photogallery/Film/
കെട്ടിയോൻ മത്തിയ്ക്ക് മുളക് പുരട്ടുന്നു, പോസ്റ്റിട്ടിട്ട് വേണം ഉപ്പ് പുരട്ടാൻ; വിവാഹവാർഷിക ദിനത്തിൽ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്