അച്ഛന്റെ സ്ഥാനത്ത് ചേച്ചി; അനുജത്തിയുടെ വിവാഹ നിശ്ചയം നടത്തിയതിന്റെ സന്തോഷത്തിൽ ആര്യ
- Published by:user_57
- news18-malayalam
Last Updated:
Bigg Boss fame Arya Babu conducts her younger sister's wedding | അച്ഛന്റെ അവസാന ആഗ്രഹം നിറവേറ്റിയ സന്തോഷം. അനുജത്തിയുടെ വിവാഹ നിശ്ചയത്തിന്റെ മുഹൂർത്തങ്ങളുമായി ആര്യ
advertisement
1/7

അച്ഛന്റെ അഭാവത്തിൽ അനുജത്തി അഞ്ജനയുടെ വിവാഹ നിശ്ചയം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ബിഗ് ബോസ്, ബഡായ് ബംഗ്ലാവ് പരിപാടികളിലൂടെ ശ്രദ്ധേയയായ ആര്യ ബാബു. അച്ഛന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സ്ഥാനത്ത് നിൽക്കുക എന്നത് അത്ര എളുപ്പമല്ല എന്നും ആര്യ കുറിക്കുന്നു
advertisement
2/7
മരണത്തിന് മുൻപ് അനുജത്തിയെ നല്ല രീതിയിൽ വിവാഹം കഴിച്ചയക്കണം എന്നായിരുന്നു അച്ഛന്റെ ഒരേയൊരു ആവശ്യം. ഇത്രയും ചെയ്ത് തീർക്കാൻ സാധിച്ചത് അദ്ദേഹം മറ്റൊരു ലോകത്തു നിന്നും നയിക്കുന്നത് കൊണ്ടാണെന്നും ആര്യ വിശ്വസിക്കുന്നു. അഖിൽ ആണ് അഞ്ജനയുടെ വരൻ
advertisement
3/7
ഈ നിമിഷം വരെ എല്ലാം സ്വപ്നതുല്യമാക്കിയിട്ടും അച്ഛൻ ചെയ്യുമായിരുന്നതെന്തോ അത്രയുമൊന്നും തന്നെക്കൊണ്ടായില്ല എന്ന് ആര്യ. എന്നും സന്തോഷവതിയായിരിക്കാൻ ആര്യ അനുജത്തിയെ ആശംസിക്കുന്നു
advertisement
4/7
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുജത്തിയുടെ വിവാഹ ചടങ്ങിനുള്ള തയാറെടുപ്പിലായിരുന്നു ആര്യ. മെഹന്ദി ചടങ്ങും വസ്ത്രങ്ങൾ അണിഞ്ഞുള്ള റിഹേഴ്‌സലും എന്നിങ്ങനെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ മുഴുവനും ആര്യ പ്രേക്ഷകരുമായി പങ്കുവച്ചു
advertisement
5/7
അഞ്ജനയും അഖിലും വിവാഹ നിശ്ചയ വേളയിൽ
advertisement
6/7
ഏതാനും വർഷങ്ങൾക്ക് മുൻപ് അടുത്തടുത്ത നാളുകളിലാണ് ആര്യയ്ക്ക് അച്ഛനെയും മൂത്ത സഹോദരനെയും നഷ്‌ടപ്പെട്ടത്. ഒപ്പം വിവാഹമോചനവും നേരിടേണ്ടി വന്ന ആര്യ തന്റെ കഥ ബിഗ് ബോസിലൂടെ പ്രേക്ഷകരോടും പറഞ്ഞിരുന്നു
advertisement
7/7
റോയ ആണ് ആര്യയുടെ ഏക മകൾ
മലയാളം വാർത്തകൾ/Photogallery/Film/
അച്ഛന്റെ സ്ഥാനത്ത് ചേച്ചി; അനുജത്തിയുടെ വിവാഹ നിശ്ചയം നടത്തിയതിന്റെ സന്തോഷത്തിൽ ആര്യ