കയറ്റുമതിക്കാർക്ക് അനിശ്ചിതത്വം സൃഷ്ടിച്ച ഉയർന്ന താരിഫുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും യുഎസും നിർദ്ദിഷ്ട വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ചർച്ചയ്ക്കായി അമേരിക്കൻ സംഘത്തെ നയിച്ചത് ദക്ഷിണ, മധ്യേഷ്യയുടെ അസിസ്റ്റന്റ് യുഎസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചും ഇന്ത്യക്കായി ചർച്ചയിൽ പങ്കെടുത്തത് വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളുമാണ്.ചർച്ചയ്ക്കായി ലിഞ്ച് തിങ്കളാഴ്ച ഇന്ത്യയിലെത്തിയിരുന്നു.റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെതിരെ അമേരിക്കൻ വിപണിയിവ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫും 25 ശതമാനം അധിക പിഴയും ഏർപ്പെടുത്തിയതിന് ശേഷം ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
advertisement
ഫെബ്രുവരിയിൽ, രണ്ട് രാജ്യങ്ങളുടെയും നേതാക്കൾ ഒരു നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു.. ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ നടന്നിട്ടുണ്ട്, ഓഗസ്റ്റ് 25 മുതൽ 29 വരെ നിശ്ചയിച്ചിരുന്ന ആറാം റൗണ്ടിലേക്കുള്ള ചർച്ചകൾ ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.