കോവിഡ് ഭീതിക്കിടെ ബിഗ് ബോസ് താരം ആര്യയുടെ വീട്ടിൽ പാമ്പ്; 'ആര്യവെമ്പാല' പോസ്റ്റ് വൈറൽ
- Published by:meera
- news18-malayalam
Last Updated:
Bigg Boss fame Arya Babu gets an unexpected snake at her home during Covid isolation | 'ആര്യവെമ്പാല' എന്ന് തന്നെ വിളിക്കുന്നവർക്ക് ട്രോൾ ചെയ്യാനുള്ളത് തന്റെ വീട്ടിൽ നിന്ന് തന്നെ കിട്ടിയിരിക്കുന്നു എന്ന് ആര്യയുടെ കമന്റ്
advertisement
1/6

എല്ലാവരും കോവിഡ് ഭീതിയിൽ വീടിനുള്ളിൽ കഴിയുമ്പോൾ വീടിനുള്ളിൽ മറ്റൊരു ഭീതിയുമായി ബിഗ് ബോസ് താരം ആര്യ ബാബു. ആര്യയുടെ വീട്ടിൽ പാമ്പ് കയറിയതും അതിനെ ഭംഗിയായി സുഹൃത്തിന്റെ സുഹൃത്ത് വന്ന് മെരുക്കിയതും സോഷ്യൽ മീഡിയയിൽ വയറലാവുകയാണ്
advertisement
2/6
'ആര്യവെമ്പാലയെന്ന' പേരിട്ട് ട്രോളുന്ന ആര്യയുടെ എതിർപക്ഷത്തിന് ഒരു ഐറ്റം കിട്ടിയിരിക്കുന്നു എന്ന് ആര്യ കൂടിയുള്ള വിഡിയോയിൽ പറയുന്നു. 'എന്നെ ട്രോളാൻ എന്റെ വീട്ടിൽ നിന്ന് തന്നെ ഒരെണ്ണം കിട്ടിയിട്ടുണ്ട്.' എന്ന് ആര്യ ചിരിച്ചുകൊണ്ട് പറയുന്നത് കേൾക്കാം
advertisement
3/6
പുറത്തിറങ്ങണം ഒന്ന് റോഡ് കാണണം എന്ന് കരുതി ഇരുന്ന ആളാണ് താൻ എന്നും അപ്പോഴാണ് ബിഗ് ബോസ് താരം ആര്യയുടെ വീട്ടിലാണ് സംഭവം എന്ന് അറിഞ്ഞു എത്തിയതെന്നും പാമ്പിനെ പിടിച്ചയാൾ പറയുന്നു
advertisement
4/6
പക്ഷെ ആര്യയുടെ വീട്ടിൽ കയറിയത് വെമ്പാലയല്ല കേട്ടോ, ഒരു മഞ്ഞ ചേരയാണ്
advertisement
5/6
ഈ വീട്ടിൽ ഒരു വെമ്പാലയുണ്ട്, അതുകൊണ്ടു ഇവനെ തിരിച്ചു വിടുകയാണെന്നാണ് ആര്യ തമാശ രൂപേണ പറയുന്നുണ്ട്
advertisement
6/6
അടുത്തിടെ ആര്യയുടെ 'ജാൻ' എന്ന് പറഞ്ഞ് നടൻ ശ്രീകാന്ത് മുരളിക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു. മോഹന്ലാലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആക്രമണം. ഇതിൽ ആര്യയും ശ്രീകാന്തും പ്രതികരിച്ചിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Film/
കോവിഡ് ഭീതിക്കിടെ ബിഗ് ബോസ് താരം ആര്യയുടെ വീട്ടിൽ പാമ്പ്; 'ആര്യവെമ്പാല' പോസ്റ്റ് വൈറൽ