നൂറ് കോടിക്കു മുകളിൽ നേടിയിട്ടും പരാജയപ്പെട്ട ചിത്രങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
നൂറ് കോടി ക്ലബ്ബിൽ ഇടംനേടിയിട്ടും വൻ പരാജയങ്ങളായ ചിത്രങ്ങൾ
advertisement
1/7

ഷാരൂഖ് ഖാനെ നായകനാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം റാ.വൺ. 150 കോടി ബജറ്റിൽ റിലീസ് സമയത്ത് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിരുന്നു റാ.വൺ. എന്നാൽ തിയേറ്ററിൽ 116 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്.
advertisement
2/7
നാളുകൾക്കു ശേഷം റൊമാന്റിക് നായകനായി പ്രഭാസ് എത്തിയ ചിത്രമായിരുന്നു രാധേ ശ്യാം. 300 കോടിയുടെ വമ്പൻ ബജറ്റിലായിരുന്നു സിനിമയുടെ നിർമാണം. എന്നാൽ നേടിയത് വെറും 118 കോടി മാത്രം.
advertisement
3/7
ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിങ്ങനെ വൻ താരങ്ങളെ അണിനിരത്തി 300 കോടി ബജറ്റിൽ നിർമിച്ച തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. നേടിയത് വെറും 150 കോടി രൂപ.
advertisement
4/7
നൂറ് കോടി ക്ലബ്ബിൽ ഇടംനേടിയെങ്കിലും ഷാരൂഖിന്റെ കരിയറിലെ വൻ പരാജയമായിരുന്നു സീറോ. 200 കോടി മുടക്കി നിർമിച്ച ചിത്രത്തിന്റെ പരാജയത്തോടെയാണ് ഷാരൂഖ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്.
advertisement
5/7
വമ്പൻ പ്രതീക്ഷകൾ നൽകി നിരാശപ്പെടുത്തിയ മറ്റൊരു ചിത്രമാണ് 83. കപിൽദേവിന്റെ ജീവിത കഥ പറഞ്ഞ റൺവീർ കപൂർ ചിത്രം 108 കോടി രൂപയാണ് ആകെ നേടിയത്.
advertisement
6/7
വൻ ബജറ്റിൽ നിർമിച്ച് പാരജയം നേരിട്ട മഹേഷ് ബാബു ചിത്രമാണ് സ്പൈഡർ. എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം മഹേഷ് ബാബുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു. 120 കോടി മുതൽ മുടക്കുള്ള ചിത്രം ആകെ നേടിയത് 100 കോടി മാത്രം.
advertisement
7/7
130 കോടിയായിരുന്നു സൽമാൻ ഖാന്റെ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ ബജറ്റ്. ചിത്രം ആകെ നേടിയതാകട്ടെ വെറും 100 കോടിയും.