ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രത്തിൽ നായികയായി കരീന കപൂർ?
- Published by:Naseeba TC
- news18-malayalam
Last Updated:
സായ് പല്ലവി ചിത്രത്തിൽ നായികയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
advertisement
1/6

കെജിഎഫിനു ശേഷം യാഷ് നായകനാകുന്ന ചിത്രമാണ് ടോക്സിക്. ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
advertisement
2/6
ചിത്രത്തിൽ യാഷിന്റെ നായികയായി എത്തുന്നത് ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാകും യാഷിനൊപ്പം ചിത്രത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ.
advertisement
3/6
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ബോളിവുഡ് നടി കരീന കപൂർ ആയിരിക്കും ചിത്രത്തിൽ യാഷിന്റെ നായികയായി എത്തുക. വാർത്തകൾ സത്യമാണെങ്കിൽ ബോളിവുഡിന് പുറത്ത് കരീന നായികയാകുന്ന ആദ്യ ചിത്രമായിരിക്കും ഇത്.
advertisement
4/6
കരീനയുടെ ആദ്യ കന്നഡ ചിത്രം കൂടിയായിരിക്കും ടോക്സിക്. ഫിലിം ഫെയർ റിപ്പോർട്ട് അനുസരിച്ച് കരീനയുടെ എൻട്രി ഗീതു മോഹൻദാസും യാഷും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
advertisement
5/6
അതേസമയം, ബോളിവുഡിൽ നിന്നും യാഷിനൊപ്പം അഭിനയിക്കുന്ന ആദ്യ നടിയല്ല കരീന കപൂർ. കെജിഎഫ് 2 ൽ രവീണ ടണ്ടൻ യാഷിനൊപ്പം അഭിനയിച്ചിരുന്നു. സഞ്ജയ് ദത്തും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
advertisement
6/6
യാഷിന്റെ 19ാമത് ചിത്രമാണ് ടോക്സിക്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ നാരായണ ആണ് ടോക്സിക് നിർമിക്കുന്നത്. നേരത്തേ, സായ് പല്ലവി ചിത്രത്തിൽ നായികയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നായികയായി റാഷി ഖന്ന എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രത്തിൽ നായികയായി കരീന കപൂർ?