TRENDING:

'ഞാൻ നിന്റെ ഗാഥ ജാം'; പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസ നേർന്ന് മഞ്ജു വാര്യർ

Last Updated:
മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗ് കടമെടുത്തുകൊണ്ടായിരുന്നു മഞ്ജുവിന്റെ ആശംസ.
advertisement
1/8
'ഞാൻ നിന്റെ ഗാഥ ജാം'; പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസ നേർന്ന് മഞ്ജു വാര്യർ
പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ. ‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്, അയാം യുവര്‍ ഗാഥാ ജാം’ എന്ന കുറിപ്പിനൊപ്പം ചിത്രം പങ്കുവെച്ചാണ് മഞ്ജുവിന്റെ ആശംസ. മോഹന്‍ലാല്‍ നായകനായ വന്ദനം സിനിമയിലെ ഡയലോഗ് കടമെടുത്തുകൊണ്ടായിരുന്നു മഞ്ജുവിന്റെ ആശംസ.
advertisement
2/8
മലയാള സിനിമാ ലോകത്തെ അടുത്ത കൂട്ടുകാരാണ് മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, സംയുക്ത മേനോൻ, ഭാവന എന്നിവർ. ഭാവനയും ഗീതുവിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. പൂർണിമ ഇന്ദ്രജിത്തും ആശംകസകൾ അറിയിച്ചിട്ടുണ്ട്.
advertisement
3/8
ആരാധകർക്കായി തങ്ങളുടെ സൗഹൃദ നിമിഷങ്ങളിലെ രംഗങ്ങൾ ഈ താരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. താരങ്ങളൊക്കെ ഗീതു മോഹൻദാസിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
advertisement
4/8
നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കേള്‍ക്കുന്നുണ്ടോ, ലയേഴ്‍സ് ഡൈസ്, മൂത്തോൻ എന്നീ ചിത്രങ്ങളുടെ സംവിധായകയാണ് ഗീതു മോഹൻദാസ്.
advertisement
5/8
അകലെ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
advertisement
6/8
മോഹൻലാൽ നായകനായി 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഗീതു മോഹൻദാസ് സിനിമാ ലോകത്ത് എത്തുന്നത്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
advertisement
7/8
ഫാസിൽ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.
advertisement
8/8
സംയുക്ത വർമ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത്
മലയാളം വാർത്തകൾ/Photogallery/Film/
'ഞാൻ നിന്റെ ഗാഥ ജാം'; പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസ നേർന്ന് മഞ്ജു വാര്യർ
Open in App
Home
Video
Impact Shorts
Web Stories