TRENDING:

കുടുംബത്തിൽ ഒരംഗം കൂടി എത്തിയ സന്തോഷത്തിൽ മുക്ത; പുതിയ ആളെ പരിചയപ്പെടുത്തിയത് കണ്മണി കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ

Last Updated:
Muktha George introduces new addition to their family | വീട്ടിൽ ഒരാൾ കൂടി. പുതിയ ആളുടെ ഫോട്ടോ സഹിതം പരിചയപ്പെടുത്തി മുക്ത
advertisement
1/8
കുടുംബത്തിൽ ഒരംഗം കൂടി എത്തിയ സന്തോഷത്തിൽ മുക്ത
മുക്തയുടെയും റിങ്കു ടോമിയുടെയും പൊന്നോമൽ കണ്മണിയായ കിയാര കുട്ടിയുടെ പിറന്നാൾ വിശേഷമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുക്ത ജോർജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ. നീല നിറം തീമാക്കി, ഒരു മാലാഖക്കുട്ടിയെ പോലെ ഗൗൺ ധരിച്ച് മാന്ത്രിക ദണ്ട് കയ്യിലേന്തിയുള്ള കൺമണിയുടെ പിറന്നാൾ ചിത്രങ്ങൾ അമ്മ മുക്ത പോസ്റ്റ് ചെയ്തിരിക്കുകയാണ്
advertisement
2/8
മുക്തയുടെയും റിങ്കുവിന്റെയും മകളായ കൺമണിയുടെ അഞ്ചാം പിറന്നാളാണ് കഴിഞ്ഞത്. കണ്മണി വാവയ്ക്ക് പ്രിയപ്പെട്ട 'കൊച്ചമ്മ' റിമി ടോമിയും പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. റിമിയുടെ യൂട്യൂബ് വീഡിയോയിലെ സ്ഥിരം കുട്ടിപ്പട്ടാളം അംഗങ്ങളാണ് കണ്മണിയും റിമിയുടെ അനുജത്തിയുടെ മകൻ കുട്ടാപ്പിയും. പിറന്നാൾ ആഘോഷം കഴിഞ്ഞതും വീട്ടിലെ പുതിയ അംഗത്തെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് മുക്ത (തുടർന്ന് വായിക്കുക)
advertisement
3/8
ഇപ്പോൾ തന്നെ കണ്മണികുട്ടി ചേച്ചിയായി പ്രൊമോഷൻ കിട്ടിയ ശേഷമുള്ള ആദ്യ പിറന്നാൾ എന്ന ക്രെഡിറ്റ് അടിച്ചിരിക്കുകയാണ്. റിങ്കുവിന്റെ മറ്റൊരു സഹോദരിയായ റീനുവിന്റെ ഇളയ മകൾ പിറന്നതോടു കൂടി കണ്മണിയും കുട്ടാപ്പിയും ചേട്ടന്റെയും ചേച്ചിയുടെയും റോളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ഇനിയിപ്പോൾ കൺമണിയുടെ അധികാര പരിധിയിൽ ഒരാൾ കൂടി ജോയിൻ ചെയ്തിരിക്കുകയാണ്
advertisement
4/8
കൺമണിയുടെ ഔദ്യോഗിക പേരായ കിയാരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ആൾക്ക് പേര് നൽകിയിരിക്കുന്നത്. ഇതാണ് കക്ഷി. കിയ എന്നാണ് പേര്. ഈ പൊന്നോമനയ്ക്ക് ചിലപ്പോൾ ഇവരുടെ അനുജത്തി കുട്ടിമണിയും ചേച്ചിയായിരിക്കും. കയ്യിലെടുത്തു പിടിച്ചിരിക്കുന്ന 'കിയ' കുട്ടിയുടെ ചിത്രമാണ് മുക്ത പോസ്റ്റ് ചെയ്തത്
advertisement
5/8
കണ്മണി കുട്ടിയുടെ സന്തോഷം നിറഞ്ഞ പിറന്നാൾ ആഘോഷവേളയിലെ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
6/8
കണ്മണി കുട്ടിയുടെ സന്തോഷം നിറഞ്ഞ പിറന്നാൾ ആഘോഷവേളയിലെ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
7/8
കുട്ടിമണിയുടെ മാമ്മോദീസ ചടങ്ങിൽ സകുടുംബം റിമിയും മുക്തയും
advertisement
8/8
കുട്ടിമണിയെ കയ്യിലെടുത്ത കൺമണിയുടെ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
കുടുംബത്തിൽ ഒരംഗം കൂടി എത്തിയ സന്തോഷത്തിൽ മുക്ത; പുതിയ ആളെ പരിചയപ്പെടുത്തിയത് കണ്മണി കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ
Open in App
Home
Video
Impact Shorts
Web Stories