സ്വന്തമായി വീടുപോലും ഇല്ലാതിരുന്ന രാധികയുടെ കുടുംബത്തിന് മുന്നില്‍ മകളുടെ ഭാവി അനിശ്ചിതത്വത്തിലായി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിലാത്തറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി വലതു കാല്‍മുട്ടിന് താഴെയുള്ള പ്രൊജക്ഷന്‍ ഓപ്പറേഷനിലൂടെ നീക്കം ചെയ്ത് കൃത്രിമക്കാല്‍ വെച്ച് പിടിപ്പിച്ചു. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ ഓരോ വര്‍ഷങ്ങളിലും ഹോപ്പ് വെച്ച് നല്‍കിയ കൃത്രിമ കാലുകളിലൂന്നി രാധിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒപ്പം പ്രീയപ്പെട്ട നൃത്തത്തേയും കൂടെ കൂട്ടി.
ജീവിതത്തിൻ്റെ കഷ്ടനഷ്ടങ്ങള്‍ക്കിടെ ബാല്യകാല സുഹൃത്തും സമീപവാസിയുമായ പ്രജില്‍ രാധികയെ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. സമാധാനവും സന്തോഷവും ആഗ്രഹിച്ച രാധികയെ തേടിയെത്തിയത് പക്ഷേ അച്ഛന്‍ ശേഖരൻ്റെ മരണ വാര്‍ത്തയായിരുന്നു. അവിടെ രാധികയക്ക് തണലായി പ്രജിലും ഒപ്പം ഹോപ്പ് സംഘടനയും മുന്നിലുണ്ടായിരുന്നു. ഇപ്പോഴിതാ പിലാത്തറ ഹോപ്പില്‍ വച്ച് ഇരുവരുടേയും വിവാഹം ഭംഗിയായി സഫലമായിരിക്കുന്നു.
advertisement