എന്റെ ജീവിതം മാറ്റിമറിച്ച വ്യക്തി; രമേഷ് പിഷാരടിയുടെ പോസ്റ്റിന് കമന്റുമായി സുഹൃത്തുക്കൾ
- Published by:user_57
- news18-malayalam
Last Updated:
തന്റെ ജീവിതം മാറ്റിമറിച്ച വ്യക്തിയെ രസകരമായി പരിചയപ്പെടുത്തി രമേഷ് പിഷാരടി
advertisement
1/14

സോഷ്യൽ മീഡിയയിൽ പലരെയും കൊതിപ്പിക്കുന്ന ക്യാപ്‌ഷനുകൾക്കു രമേഷ് പിഷാരടി പ്രസിദ്ധനാണ്. പലരും പിഷാരടിയെ കണ്ടു അതുപോലെ ഒക്കെ ക്യാപ്‌ഷനിടാൻ പഠിച്ചുകഴിഞ്ഞു. ചിത്രങ്ങളേക്കാൾ രസകരമായ വാചകങ്ങൾ എന്നതാണ് പിഷാരടിയുടെ മുഖമുദ്ര. ഏറ്റവും പുതിയ ചിത്രത്തിൽ പിഷാരടി ഒരാളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വരവാണ്
advertisement
2/14
തന്റെ ജീവിതം മാറ്റി മറിച്ച വ്യക്തിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വരവാണ് പിഷാരടി. എന്തായാലും അങ്ങനെയൊരാളെ കണ്ടെത്തിയ പിഷാരടിക്ക് സിനിമയിലെ സുഹൃത്തുക്കൾ തന്നെ കമന്റ് സെക്ഷനിൽ രസകരമായ മറുപടിയുമായി എത്തിയിട്ടുണ്ട്. ആ ആൾ ആരെന്നല്ലേ? (തുടർന്ന് വായിക്കുക)
advertisement
3/14
ആ പറഞ്ഞ ആൾ തന്നെയാണ് നിങ്ങൾ ഈ കാണുന്ന ചിത്രത്തിലേത്. താൻ തന്നെ സ്വന്തം ജീവിതം മാറ്റിമറിച്ചു എന്ന് മറ്റാരെങ്കിലും ഇതുപോലെ അവകാശപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമന്റ് കോണിൽ ഐശ്വര്യ, രചന, പ്രശാന്ത് തുടങ്ങിയ താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്
advertisement
4/14
പിഷാരടിയുടെ പോസ്റ്റിന് മന്റുമായി വന്ന അഭിനേതാക്കൾ
advertisement
5/14
കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളുടെ ക്യാപ്‌ഷനടിയിൽ പിഷാരടി സ്ഥിരം സാന്നിധ്യമാണ്. ഫാം ഹൗസിൽ നിന്നും പകർത്തിയ മൂന്ന് ആടുകളുടെ മനോഹര ചിത്രം പോസ്റ്റ് ചെയ്തതാണ് കുഞ്ചാക്കോ ബോബൻ. ചിത്രത്തിലെ മനോഹാരിത ആസ്വദിക്കുന്നതിനിടെ അതിനു താഴെ കമന്റുമായി സതീർഥ്യരെത്തി; ജയസൂര്യയും, പിഷാരടിയും. പോസ്റ്റിനേക്കാളും ശ്രദ്ധ വാരിക്കൂട്ടുന്ന കമന്റുകൾ പാസാക്കുന്നവരാണ് ഈ മൂവർ സംഘം എന്ന കാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് അവർ
advertisement
6/14
'ഗോട്ട്സ് ഓൺ കൺട്രി, ഫാംഹൗസ് ഡയറീസ്' എന്ന് ചാക്കോച്ചൻ ക്യാപ്‌ഷനിട്ടു. തൊട്ടുപിന്നാലെ കമന്റുമായി ജയസൂര്യയെത്തി. 'ഈ കൺട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ? അല്ലേടാ, നിന്നെ എന്ന കോമഡി നിരോധിച്ചിരിക്കുന്നു' എന്ന് ജയസൂര്യ. രമേഷ് പിഷാരടിയെ വിളിച്ചുണർത്തി കമന്റു ചെയ്യിക്കാൻ ഇതിൽ കൂടുതലൊന്നും വേണ്ടി വന്നില്ല
advertisement
7/14
'ആട് 3 ചിത്രം പുറത്തുവിട്ട് ചാക്കോച്ചൻ' എന്നായി പിഷാരടി. ഏതാനും വർഷങ്ങൾക്ക് മുൻപ് ജയസൂര്യ-മിഥുൻ മാനുവൽ തോമസ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങും എന്ന് പ്രഖ്യാപിച്ചിരുന്നു. ചാക്കോച്ചനും, ജയസൂര്യയ്ക്കും കൂടിയുള്ള കമന്റായി പിഷാരടിയുടേത്
advertisement
8/14
എന്തായാലും പിഷാരടി പറഞ്ഞത് ചാക്കോച്ചനും സമ്മതിച്ചു കൊടുത്തു. മൂന്ന് ആടുകൾ ഉള്ളതുകൊണ്ട് ആട് 3 തന്നെ
advertisement
9/14
തന്റെ ഹാസ്യനുറുങ്ങുകൾ പോലെ ആർക്കും എളുപ്പം ചിന്തിച്ചെടുക്കാൻ കഴിയാത്ത ലളിതവും രസകരവുമായ വാചകങ്ങൾ എപ്പോഴും പിഷാരടിയുടെ പോസ്റ്റുകളിൽ കാണാം
advertisement
10/14
ഇളയ മകനുമൊത്തു മരത്തിന്റെ മുകളിലേക്ക് നോക്കിയിരിക്കുന്ന സ്വന്തം ചിത്രത്തിന് പിഷാരടി ക്യാപ്‌ഷനുമായി വന്നിരുന്നു. അതിന് ട്രോളുമായി അശ്വതി ശ്രീകാന്തും ക്യാപ്‌ഷൻ അടിച്ചിരുന്നു
advertisement
11/14
അച്ഛനും മകനും മുകളിലേക്ക് നോക്കിയിരിക്കുന്ന ചിത്രത്തിന് 'മുകൾ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു' എന്നാണ് പിഷാരടിയുടെ വാചകം. 'പൂർവിക സ്മരണ നല്ലതാണ്, മരച്ചുവട്ടിൽ ഇരിക്കുമ്പോൾ പ്രത്യേകിച്ചും' എന്നാണ് അശ്വതിയുടെ കൗണ്ടർ
advertisement
12/14
ചിത്രത്തിന് റിമി ടോമി, ജ്യോത്സ്ന, ശ്വേതാ മേനോൻ, മുന്ന തുടങ്ങിയ താരങ്ങളും പിഷാരടിയുടെ ഫോട്ടോയ്ക്ക് കമന്റ് ഇട്ടിട്ടുണ്ട്
advertisement
13/14
പിഷാരടിയും ഭാര്യ സൗമ്യയും മൂന്നു മക്കളും
advertisement
14/14
പിഷാരടിയുടെയും ഇളയ മകന്റെയും ഒരു ലോക്ക്ഡൗൺ കാഴ്ച
മലയാളം വാർത്തകൾ/Photogallery/Film/
എന്റെ ജീവിതം മാറ്റിമറിച്ച വ്യക്തി; രമേഷ് പിഷാരടിയുടെ പോസ്റ്റിന് കമന്റുമായി സുഹൃത്തുക്കൾ