TRENDING:

മഴപെയ്തതിന് മാപ്പ് പറയുന്ന ആളുകളെ കാണുന്നത് ആദ്യം: രമേഷ് പിഷാരടി

Last Updated:
advertisement
1/7
മഴപെയ്തതിന് മാപ്പ് പറയുന്ന ആളുകളെ  കാണുന്നത് ആദ്യം: രമേഷ് പിഷാരടി
കാസർകോട്: മഴ പെയ്തതതിന് മാപ്പ് പറയുന്ന ആളുകളെ കാണുന്നത് ആദ്യമായാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. കാസർകോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന ചടങ്ങിൽ ആയിരുന്നു രമേഷ് പിഷാരടി ഇങ്ങനെ പറഞ്ഞത്. ചടങ്ങിൽ മുഖ്യതിഥി ആയിരുന്നു അദ്ദേഹം.
advertisement
2/7
രമേഷ് പിഷാരടി സംസ്ഥാന സ്കൂൾ കലോത്സവ ചടങ്ങിന്‍റെ സമാപന സമ്മേളന വേദിയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് - 'രണ്ടു പ്രളയത്തെ പുല്ലു പോലെ നേരിട്ട നമുക്ക് ഈ മഴ ഒരു ചുക്കുമല്ല. കൃത്യസമയത്ത് എത്തിയത്, ഏകദേശം ഒരു കിലോമീറ്റർ മുമ്പ് തന്നെ നാട്ടുകാരും പൊലീസുകാരും എല്ലാം ഇങ്ങനെ ഒരു മഴ ഇവിടെ പെയ്യുന്നുണ്ടെന്ന് ഉള്ളതിന്‍റെ യാതൊരു ഭാവവും മുഖത്തില്ലാതെ തന്നെ ട്രാഫിക് കൺട്രോൾ ചെയ്തു കൊണ്ട് അവിടം തൊട്ട് ഇവിടം വരെ നിൽക്കുകയാണ്. വലിയ സന്തോഷം തോന്നുന്ന കാഴ്ചകളാണ്"
advertisement
3/7
'ഇവിടെ വന്നിറങ്ങിയപ്പോൾ ഒരു സംഘാടകൻ പറഞ്ഞു മഴ പെയ്തതിന് സോറി കേട്ടോ ന്ന്. ഞാൻ ആദ്യമായിട്ടാണ് മഴ പെയ്തതിന് സോറി പറയുന്ന ഒരാളെ എന്‍റെ ജീവിതത്തിൽ കാണുന്നത്."
advertisement
4/7
'ഞാൻ തമാശയായിട്ട് പറഞ്ഞതാണെങ്കിലും അതിനൊക്കെ ഒരു വലിയ മനസ് വേണം. മര്യാദയ്ക്ക് ഒന്ന് അടിച്ചാൽ സോറി പറയാൻ പറഞ്ഞാൽ പറയാത്ത കാലത്താണ് മഴ പെയ്തതിന് ഒരാള് സോറി പറഞ്ഞു കൊണ്ടിരിക്കുന്നത്. അത്രയധികം നാട്ടുകാർ ഇവിടെ ഈ പരിപാടിയുമായി ഒത്തു ചേർന്ന് മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്'
advertisement
5/7
'കടർമാർഗമാണ് വരുന്നതെങ്കിൽ കെ എൽ 1 തിരുവനന്തപുരമാണ്. എന്നാൽ, കര മാർഗമാണ് വരുന്നതെങ്കിൽ കെ എൽ 1 കാസർകോഡ് ആണെന്ന് പറയാതിരിക്കാൻ വയ്യ. കാസർകോട് ആണ് കേരളത്തിന്‍റെ ഒരു തുടക്കം എന്ന് നിസ്സംശയം നമുക്ക് പറയാൻ പറ്റുന്നത്'
advertisement
6/7
'ഇവിടെ ഇത്രയും പേരെ അക്കോമഡേറ്റ് ചെയ്യാനുള്ള ലോഡ്ജുകളോ ഹോട്ടലുകളോ ഒന്നും ഉണ്ടായിട്ടല്ല, അത്രയും പേരെ അക്കോമഡേറ്റ് ചെയ്യാനുള്ള വലിയ മനസുള്ള നാട്ടുകാരും വീട്ടുകാരും ഇവിടെ ഉള്ളതു കൊണ്ടാണ് ഈ ഉത്സവം ഇവിടെ ഇത്രയും ഗംഭീരമായിട്ട് നടത്താൻ പറ്റുന്നത്.'
advertisement
7/7
സദസിനെ കൈയിലെടുത്ത അതിമനോഹരമായ പ്രസംഗമായിരുന്നു കാസർകോട് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ രമേഷ് പിഷാരടി നടത്തിയത്. സദസ് കരഘോഷത്തോടെ ആയിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകൾ ഏറ്റെടുത്തത്.
മലയാളം വാർത്തകൾ/Photogallery/Film/
മഴപെയ്തതിന് മാപ്പ് പറയുന്ന ആളുകളെ കാണുന്നത് ആദ്യം: രമേഷ് പിഷാരടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories